പമ്പ കരകവിഞ്ഞു വീടുകളിൽ വെള്ളം

അങ്ങാടിക്കൽ കൊച്ചാദിശേരി ഭാഗത്ത് വീടുകളിൽ വെള്ളം കയറിയ നിലയിൽ
ചെങ്ങന്നൂർ
പമ്പാനദി കരകവിഞ്ഞൊഴുകി താഴന്നപ്രദേശങ്ങൾ വെള്ളത്തിലായി. മുളക്കുഴ തുലാക്കുഴി, തിരുവൻവണ്ടൂർ നന്നാട്, ഇരമല്ലിക്കര, മാടവന ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. പ്രാവിൻകൂട് തിരുവൻവണ്ടൂർ റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതം തടസപ്പെട്ടു . ചെങ്ങന്നൂർ നഗരസഭയിൽ മംഗലം, ഇടനാട്, കീഴ്‌ചേരിമേൽ, അങ്ങാടിക്കൽ, കോടയാട്ടുകരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം ദുരിതം വിതച്ചു. എം കെ റോഡിൽ പുത്തൻകാവ് ഭാഗത്ത് ജലനിരപ്പ് ക്രമാതീതമായി വർധിച്ചതിനാൽ ഗതാഗതം നിരോധിച്ചു. മംഗലം ഭാഗത്ത് ചിറത്തറപ്പടി, മൈലാറ്റുംതറ, മൂലേത്ത് ഭാഗങ്ങളിൽ മംഗലം കുറ്റിക്കാട്ടുപടി കൈപ്പാലക്കടവ് , ഹെൽത്ത് സെന്റർ കോവേലിപ്പടി, ചണ്ണത്തിൽ റോഡുകൾ വെള്ളത്തിലായി. അച്ചൻ കോവിലാറിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വെൺമണി ശാർങ്‌ഗക്കാവ് ദേവീക്ഷേത്ര മൈതാനത്തിൽ വെള്ളം കയറി. പടിഞ്ഞാറേത്തുരുത്ത് മുളമുക്ക് ഭാഗത്തും വെള്ളക്കെട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിൽ 12 ദുരിതാശ്വസക്യാമ്പ് തുറന്നു. എംഡി എൽപി സ്‌കൂൾ, പിരളശേരി സെന്റ് ജോർജ് എൽപി സ്‌കൂൾ, മുളക്കുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, തിരുവൻവണ്ടൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ശ്രീ അയ്യപ്പ കോളേജ്, വാഴാർ മംഗലം സെന്റ് മേരീസ് എൽപി സ്‌കൂൾ, ഇടനാട് ഗവ. ജെബി സ്‌കൂൾ, മംഗലം ഓർത്തഡോക്‌സ് ചർച്ച്, പാണ്ടനാട് ജെബി സ്‌കൂൾ, കീഴ്‌വന്മഴി ജെബി സ്‌കൂൾ, ഗവ. ഹോമിയോ ഇല്ലിമല, ഉമയാറ്റുകര എംഡിഎൽപി സ്‌കൂൾ എന്നീ ക്യാമ്പുകളിൽ 114 കുടുംബത്തിൽനിന്ന് 395 പേരാണുള്ളത്.










0 comments