അങ്കണവാടി കെട്ടിടത്തിന് കല്ലിട്ടു

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 107-‑ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ ജി രാജേശ്വരി കല്ലിടുന്നു
കലവൂർ
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിലെ 107-–ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ ജി രാജേശ്വരി കല്ലിട്ടു. 2025–-2026 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ അനുവദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി ഡി അംബുജാക്ഷൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഇന്ദിര തിലകൻ, അസി. എൻജിനിയർ ടി എം ബിന്ദു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം എസ് അരുണ്‍, ശൈലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം രാജേഷ്, ഐസിഡിഎസ് സൂപ്പർവൈസർ ജെ എൽ ലിനി, അങ്കണവാടിവർക്കർ ആശ എന്നിവർ സംസാരിച്ചു.










0 comments