ad
Deshabhimani

വി എസ് അനുസ്‌മരണവും 
വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും

anusmaranam

വി എസ് അനുസ്‌മരണവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 03, 2026, 02:02 AM | 1 min read

അമ്പലപ്പുഴ ​

പുന്നപ്ര – വയലാർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ഒന്നാം അനുസ്‌മരണവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. തിക്തമായ ജീവിത സാഹചര്യങ്ങൾകൊണ്ട് പ്രാഥമികവിദ്യാഭ്യാസംപോലും പൂർത്തിയാക്കാത്ത വി എസ്, അനീതിക്കെതിരെ പോരാടിയും അഴിമതിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചുമാണ് ജനമനസുകളിൽ ഇടം നേടിയത്. ഇന്ന് ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ട പുതിയ തലമുറ വി എസിനെ പോലെയുള്ളവരെ മാതൃകയാക്കണമെന്ന് സി എസ് സുജാത പറഞ്ഞു. ​ സിപിഐ എം പുന്നപ്ര സെന്റർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം അധ്യക്ഷനായി. ടി ശശിധരൻ വി എസ് അനുസ്‌മരണ പ്രഭാഷണം നടത്തി. എ ഓമനക്കുട്ടൻ, ഏരിയ സെക്രട്ടറി സി ഷാംജി, ആർ രാഹുൽ, കെ മോഹൻകുമാർ, ജെ ജയകുമാർ, എസ് രാജേഷ്, ലോക്കൽ സെക്രട്ടറി ആർ അശോക്‌കുമാർ, വി എസിന്റെ മകൻ ഡോ. വി എ അരുൺകുമാർ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അജിത ശശി, കെ പി സത്യകീർത്തി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home