കേരള പ്രിന്റേഴ്‌സ് അസോ. ജില്ലാ സമ്മേളനം
ചെറുകിട അച്ചടിസ്ഥാപനങ്ങളുടെ ലൈസൻസ് നിയന്ത്രണം നീക്കണം

കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പത്ത് എച്ച്പിയിൽത്താഴെ വൈദ്യുതി ഉപയോഗിക്കുന്ന ചെറുകിട അച്ചടിസ്ഥാപനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഇല്ലാതെ ലൈസൻസ് പുതുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ (കെപിഎ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വി ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സർക്കാർ പ്രസുകളിൽ അച്ചടിപൂർത്തിയാകാത്തവ കേരളത്തിലെ സ്വകാര്യ പ്രസുകളിൽ അച്ചടിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സാനു പി ചെല്ലപ്പൻ അധ്യക്ഷനായി.
സംസ്ഥാന പ്രസിഡന്റ് വൈ വിജയൻ മുഖ്യപ്രഭാഷണം നടത്തി. കെപിഎ മുഖ്യ രക്ഷാധികാരി ആർ സുരേഷ് മുഖ്യമന്ത്രിയെ ആദരിച്ചു. നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ്, മുൻ സംസ്ഥാന പ്രസിഡന്റ് കെ എ അഗസ്റ്റിൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ സെക്രട്ടറി പി എസ് ബിനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഒ കെ സുരേന്ദ്രൻ ആരവല്ലി വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ഡോ. അഹന സലാം ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും ‘സുരക്ഷിത ഭാവിക്കായുള്ള വിജയമന്ത്രങ്ങൾ’ എന്ന വിഷയത്തിൽ നിബു ജോൺ മോട്ടിവേഷൻ ക്ലാസുമെടുത്തു. വനിതാവിങ് പ്രഥമ ജില്ലാ സമ്മേളനം സംസ്ഥാന ചെയർപേഴ്സൺ അനിത രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേഴ്സൺ മേരി ജോർജ് അധ്യക്ഷയായി. വനിതാവിങ് കോ–ഓർഡിനേറ്റർ പി കെ സുരേന്ദ്രൻ മുഖ്യപ്രഭാഷണവും ജില്ലാ കൺവീനർ റീജ ജോളി റിപ്പോർട്ടും അവതരിപ്പിച്ചു. കെപിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി എം ഹസൈനാർ, സിബി സുനിൽ, മായ സുരേന്ദ്രൻ, കെ സി അനുകുമാർ, പി എസ് ഷാംജിത്ത്, എ എം രാധാകൃഷ്ണൻ, രാജീവ് ഉപ്പത്ത്, സി ശ്രീനി എന്നിവർ സംസാരിച്ചു.










0 comments