വ്യാപാരി വ്യവസായി സമിതി സമ്മേളനം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പള്ളിച്ചന്ത യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ടി ജി രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പള്ളിച്ചന്ത യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ടി ജി രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. എം ബി പ്രദീപ് അധ്യക്ഷനായി. എൻ കെ മോഹൻദാസ് പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ എസ് സലിം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് രക്ഷാധികാരി കെ പങ്കജാക്ഷൻനായർ ഉന്നതവിജയികളെ അനുമോദിച്ചു. മുതിർന്ന വ്യാപാരികളെ ഏരിയ പ്രസിഡന്റ് അബ്‌ദുൾസലാം ആദരിച്ചു. ആർ സുജിത്ത്, സി ശ്യാംകുമാർ, ലജി സനൽ, ബഷീർ കല്ലറയ്‌ക്കൽ, സി ടി പ്രസാദ്, സി സജീവൻ, സി അരുൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി അരുൺ (പ്രസിഡന്റ്), എൻ കെ മോഹൻദാസ് (സെക്രട്ടറി), സി സജീവൻ (ട്രഷറർ).










0 comments