ad
Deshabhimani

ഡിവൈഎഫ്ഐ, എസ്എഫ്ഐ രംഗത്ത്‌

വിളിപ്പുറത്തുണ്ട്‌ യുവത

തിരുവൻവണ്ടൂർ നന്നാടിൽ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീട്ടിൽനിന്ന്‌ കിടപ്പുരോഗിയെ ഡിവൈഎഫ്ഐ പ്രവർത്തകർ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുന്നു

തിരുവൻവണ്ടൂർ നന്നാടിൽ വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീട്ടിൽനിന്ന്‌ കിടപ്പുരോഗിയെ ഡിവൈഎഫ്ഐ പ്രവർത്തകർ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുന്നു

വെബ് ഡെസ്ക്

Published on Aug 03, 2026, 12:59 AM | 1 min read

ചെങ്ങന്നൂർ

കനത്ത മഴയെയും കുത്തൊഴുക്കിനെയും വകവയ്‌ക്കാതെ രക്ഷാപ്രവർത്തനവുമായി ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ. പമ്പാ നദി കരകവിഞ്ഞതിനെത്തുടർന്ന്‌ ഒറ്റപ്പെട്ട തിരുവൻവണ്ടൂർ, ചെങ്ങന്നൂർ നഗരസഭയിലെ മംഗലം, വാഴാർമംഗലം, ഇടനാട് ഭാഗങ്ങളിൽ രാപ്പകലില്ലാതെ ഇവർ ഓടിയെത്തുന്നു. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരെ ചുമന്ന്‌ വള്ളത്തിൽ കയറ്റി ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിച്ചു. ശുദ്ധജലവും ഭക്ഷ്യ കിറ്റും മരുന്നുകളും എത്തിച്ചുനൽകുന്നതിന്‌ ഇക്കുറിയും മുടക്കമില്ല. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം അശ്വിൻ ദത്ത്, എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ അക്ഷയ്, സെക്രട്ടറി റോഷൻ വർഗീസ്, സി ലിജോ, അനു സോളമൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ സാഹസിക പ്രവർത്തനം തുടരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home