Deshabhimani

കോരഞ്ചിറ പാടശേഖരത്ത് നടീല്‍ ഉത്സവം

കോരഞ്ചിറ പാടശേഖരത്ത് നടന്ന നടീല്‍ ഉത്സവം  ജില്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

കോരഞ്ചിറ പാടശേഖരത്ത് നടന്ന നടീല്‍ ഉത്സവം ജില്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 12:15 AM | 1 min read


ചാലക്കുടി

കോരഞ്ചിറ പാടശേഖരത്ത് ആവേശം വിതറി നടീല്‍ ഉത്സവം. വി ആര്‍ പുരം കോരഞ്ചിറ പാടശേഖരത്തെ 15 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കുന്നത്. പാടശേഖര സമിതി നേതൃത്വത്തില്‍ ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു. വെള്ള പൊന്‍മണി, വയനാടന്‍ തൊണ്ടി എന്നി ഇനങ്ങളില്‍പെട്ട നെല്‍കൃഷിയാണ് നടത്തുന്നത്. 2013ല്‍ രൂപീകരിച്ച കോരഞ്ചിറ പാടശേഖര സമിതി നേതൃത്വത്തില്‍ തുടര്‍ച്ചയായി കഴിഞ്ഞ 13വര്‍ഷങ്ങളായി നെല്‍കൃഷി നടത്തുന്നുണ്ട്. നടീല്‍ ഉത്സവം നഗരസഭാ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ടി നേതാവ് ജില്‍ ആന്റണി ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് ഒ എസ് അനില്‍കുമാര്‍ അധ്യക്ഷനായി. കെ സി തോമസ്, പി എം സത്യപാലന്‍, ശ്രീജിത്ത് പറമ്പിക്കാട്ടില്‍, പത്മനാഭന്‍ വാഴൂരാന്‍, രമണി അശോകന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home