Deshabhimani

ബി-സോൺ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി

Calicut University B-Zone Football

അമൽ കോളേജിൽ നടക്കുന്ന കലിക്കറ്റ് സർവകലാശാല ബി-സോൺ ഫുട്ബോൾ ടൂർണമെന്റിൽനിന്ന്

വെബ് ഡെസ്ക്

Published on Oct 09, 2026, 01:10 AM | 1 min read

നിലമ്പൂർ

കലിക്കറ്റ് സർവകലാശാല ബി-സോൺ ഫുട്ബോൾ ടൂർണമെന്റിന് അമൽ കോളേജ് ഫുട്ബോൾ മൈതാനിയിൽ തുടക്കമായി. പി വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. കെ പി മുഹമ്മദ് ബഷീർ, ഡോ. ഷമീർ ബാബു താപ്പി, ഡോ. അബ്ബാസ് വട്ടോളി, ഡോ. നാഫിഹ് ചെരപ്പുറത്ത്, ടി പി അഹമ്മദ് സലീം എന്നിവർ സംസാരിച്ചു. കലിക്കറ്റ് സർവകലാശാലയുടെ മലപ്പുറം ജില്ല ഉൾപ്പെടുന്ന ബി-സോണിലെ സി-പൂൾ മത്സരങ്ങളാണ് അമൽ കോളേജിൽ നടക്കുന്നത്. ഈ മാസം 11വരെ നടക്കുന്ന ടൂർണമെന്റിൽ ജില്ലയിലെ ഇരുപതോളം കോളേജുകൾ മത്സരിക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ അമൽ കോളജ് മൂന്ന് ഗോളിന് വാഴക്കാട്‌ ഐഎച്ച്ആർഡി കോളേജിനെ തോൽപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home