നാട്ടികയിൽ മെെലാഞ്ചി മൊഞ്ച്

മെഹന്തി മത്സരത്തിലെ വിജയികൾക്ക് സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു സമ്മാനം നൽകുന്നു
നാട്ടിക
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. നാട്ടിക എസ്എൻ ഹാളിൽ സിപിഐ എം ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് പി എച്ച് മണികണ്ഠൻ അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം അഡ്വ.വി കെ ജ്യോതി പ്രകാശ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി ഐ സജിത, കെ ബി ഹംസ, എ എൻ നിസാർ, ബി എസ് ജ്യോത്സന , ടി ജി നിഖിൽ, ജിജേജ് പുളിക്കൻ, റജീന രാജു എന്നിവർ സംസാരിച്ചു. അമ്പതോളം പേർ മത്സരത്തിൽ പങ്കെടുത്തു.ഫാത്തിമ സനം, ആര്യ നന്ദ, സഫിയത് എന്നിവർ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി .ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു സമ്മാനം വിതരണം ചെയ്‌തു.










0 comments