print edition സ്‌കൂളുകളിലെ ഓണാഘോഷത്തിന് തടസ്സം സൃഷ്‌ടിക്കരുത്: കെഎസ്‌ടിഎ

തിരുവനന്തപുരം : സ്‌കൂളുകളിലെ ഓണാഘോഷ പരിപാടി തടസ്സമില്ലാതെ നടത്താന്‍ കഴിയുന്ന നിലയ്ക്ക് അന്നേദിവസം നിശ്ചയിച്ചിട്ടുള്ള പരീക്ഷ മാറ്റിവയ്ക്കണമെന്ന് കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മതനിരപേക്ഷത ഊട്ടിയുറപ്പിക്കുന്ന ആഘോഷങ്ങള്‍ പാഠ്യപദ്ധതിയുടെതന്നെ ഭാഗമാണ്. കാലങ്ങളായി സ്‌കൂളുകളില്‍ നടക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികളെ തടസ്സപ്പെടുത്തുന്ന രൂപത്തിലാണ് ഇത്തവണ പരീക്ഷ ടൈംടേബിള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഭൂരിഭാഗം അധ്യാപക സംഘടനകളും ഓണാഘോഷത്തിന് തടസ്സമുണ്ടാകരുതെന്ന് ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചിട്ടില്ല. ആഗസ്‌ത് 21ന് നിശ്ചയിച്ച പരീക്ഷ മാറ്റിവച്ച് സ്കൂളുകളിലെ ഓണാഘോഷ പരിപാടികള്‍ക്ക് അവസരം ഉണ്ടാക്കണമെന്ന് കെഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീന, ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.










0 comments