print edition കേരള ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി അംഗീകരിക്കണം

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം : പുതിയ പെൻഷൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഉടൻ അംഗീകാരം നൽകണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. തങ്കശ്ശേരി ട്രിനിറ്റി ഹാളിൽ യോഗം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. കെബിഇഎഫ് സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.
എം വി നികേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എച്ച് ബെയ്സിൽലാൽ സ്വാഗതം പറഞ്ഞു. കെ പി ഷാ, സോനാ എന്നിവർ സംസാരിച്ചു. കടകംപള്ളി സുരേന്ദ്രൻ, കെ ടി അനിൽകുമാർ, ടി ആർ രമേശ്, മോഹനൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ കെ ബിനു, ഗീത, മിനിമോൾ, സിന്ധുജ എന്നിവർ ഉൾപ്പെട്ട മിനിറ്റ്സ് കമ്മിറ്റിയും സിജോ, ടി ടി അനിൽകുമാർ, ഷഹിനാദ്, സുമ ഹർഷൻ, സുഗന്ധി എന്നിവർ അടങ്ങുന്ന പ്രമേയ കമ്മിറ്റിയും പ്രവർത്തിക്കുന്നു. കൗൺസിൽ ഞായറാഴ്‌ച സമാപിക്കും.










0 comments