പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവൻഷൻ ഇന്ന്

പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരികസദസ്സ് സുനിൽ ഞാളിയത്ത് ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവൻഷൻ ഞായറാഴ്‌ച തിരുവാങ്കുളത്ത് ചേരും. രാവിലെ 10ന് തിരുവാങ്കുളം കമ്യൂണിറ്റി ഹാളിൽ എൻ എസ് മാധവൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ഡോ. കെ ജി പൗലോസ് അധ്യക്ഷനാകും. വർത്തമാന ഇന്ത്യൻ സാഹചര്യവും സാംസ്കാരിക കടമകളും എന്ന വിഷയത്തിൽ ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് പ്രഭാഷണം നടത്തും.
കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരികസദസ്സ് വിവർത്തകൻ സുനിൽ ഞാളിയത്ത് ഉദ്ഘാടനം ചെയ്തു.
മുരളി കൃഷ്ണദാസ് അധ്യക്ഷനായി. ഡോ. കെ ജി പൗലോസ്, സഹീർ അലി, എ കെ ദാസ്, കെ പി അജിത് കുമാർ, കെ എസ് ദേവരാജൻ, ടി കെ വിദ്യാസാഗർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കീഴില്ലം ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റ് അരങ്ങേറി.










0 comments