ad
Deshabhimani

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ​

National Savings Agents Association

നാഷണൽ സേവിങ്സ് ഏജൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു 
അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 02:24 AM | 1 min read

കൊച്ചി


ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും പെൻഷൻ തുക വർധിപ്പിക്കണമെന്നും നാഷണൽ സേവിങ്സ് ഏജന്റ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.


ഹെന്നി ബേബി നഗറിൽ (എറണാകുളം പപ്പൻചേട്ടൻ സ്മാരക ഹാൾ) സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ മിനി ജയരാജ് അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി ടി കോമളവല്ലി, ജില്ലാ സെക്രട്ടറി സനം പി തോപ്പിൽ, എ പി ലൗലി, സിന്ധു വിശ്വനാഥൻ, എം ഡി പ്രസന്ന, നീതു ദിലീപ്, പി ആർ പ്രസന്ന എന്നിവർ സംസാരിച്ചു. 70 വയസ്സ്‌ കഴിഞ്ഞ ഏജന്റുമാരെ ആദരിച്ചു.


ഭാരവാഹികൾ: മിനി ജയരാജ് (പ്രസിഡന്റ്‌), സിന്ധു വിശ്വനാഥൻ, എം ഡി പ്രസന്ന (വൈസ് പ്രസിഡന്റുമാർ), സനം പി തോപ്പിൽ (സെക്രട്ടറി), റാണി കുഞ്ഞച്ചൻ, പി എം സഫിയ (ജോയിന്റ്‌ സെക്രട്ടറിമാർ), നീതു ദിലീപ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home