ad
Deshabhimani

അഭിഭാഷകർ ധർണ നടത്തി

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ  നേതൃത്വത്തിൽ നടത്തിയ ധർണ അഡ്വ. അഷറഫ് സാബാൻ ഉദ്ഘാടനം ചെയ്യുന്നു

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ധർണ അഡ്വ. അഷറഫ് സാബാൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 12:47 AM | 1 min read


കൊടുങ്ങല്ലൂർ

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ കൊടുങ്ങല്ലൂർ കോടതി പരിസരത്ത് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അഷ്‌റഫ്‌ സാബാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. ജെസി ബാബുരാജ് അധ്യക്ഷയായി. അഭിഭാഷകരായ അബ്‌ദുൾ ഖാദർ കണ്ണെഴുത്ത്, കെ എസ് സുലാൽ, കെ എ നൗഷാദ്, എം പി ഗായത്രി, എം എ വിനോദ്, റാണി അശോക് എന്നിവർ സംസാരിച്ചു. ചാലക്കുടി ഓൾ ഇന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ ചാലക്കുടി കോടതി പരിസരത്ത് അഭിഭാഷകരുടെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരള ബാർ കൗൺസിലിലേക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷക പ്രതിനിധികളെ മൂന്നുമാസം പിന്നിട്ടിട്ടും അധികാരം ഏൽക്കാൻ അനുവദിക്കാത്ത ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തെറ്റായ നടപടി അവസാനിപ്പിക്കുക, നിയമവിരുദ്ധമായി കേരള ബാർ കൗൺസിലിലേക്ക് അഭിഭാഷകരെ നോമിനേറ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, ബാർ കൗൺസിലിന്റെ സ്വതന്ത്രവും ജനാധിപത്യപരവും ആയ പ്രവർത്തനങ്ങൾ അനുവദിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ധർണ നടത്തിയത്‌. അഡ്വ. കെ ആർ സുമേഷ് ഉദ്ഘാടനം ചെയ്തു . അഡ്വ. ഓസ്‌റ്റോ പോൾ അധ്യക്ഷനായി. മുതിർന്ന അഭിഭാഷകൻ പി കെ ഗിരിജാവല്ലഭൻ, അഡ്വ. ഉല്ലാസ് കുമാർ, അഡ്വ. ഷിബു ദാമോദരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home