കനത്തമഴയിൽ വീടിന്റെ അടുക്കളഭാഗം ഇടിഞ്ഞു

കനത്തമഴയിൽ കടുങ്ങല്ലൂരിൽ വീടിന്റെ അടുക്കളഭാഗം ഇടിഞ്ഞുവീണപ്പോൾ
ആലുവ
കനത്തമഴയിൽ കടുങ്ങല്ലൂരിൽ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞ് അപകടം. 16–-ാം വാർഡ് കരോത്തുകുന്ന് ചെന്നാംപള്ളി വീട്ടിൽ ഹംസയുടെ വീടിന്റെ അടുക്കളഭാഗമാണ് ഇടിഞ്ഞത്.
മഴയിൽ തറയിലെ മണ്ണിടിഞ്ഞായിരുന്നു അപകടം. വീടിന്റെ ജനൽ പാളികളും മുകളിൽ മേഞ്ഞിരുന്ന ഷീറ്റും തകർന്നു. ഗൃഹനാഥൻ വീടിന് സമീപമുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. ആർക്കും പരിക്കില്ല. വാർഡ് അംഗം ആർ രാജലഷ്മി, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി എം ശശി, സിപിഐ എം ലോക്കൽ സെക്രട്ടറി വി എം പ്രഭാകരൻ, കെ എ രജീഷ് എന്നിവർ സ്ഥലത്തെത്തി. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. വീടിനുണ്ടായ നാശനഷ്ടത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.










0 comments