സിംഗിൾ വുമൺ വെൽഫെയർ അസോ. ജില്ലാ കൺവൻഷൻ

സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ജില്ലാ കൺവൻഷൻ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. ശാന്ത മോഹൻദാസ് അധ്യക്ഷയായി. സുധ പത്മജൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ്, സെക്രട്ടറി എം ബി ഷൈനി, സംസ്ഥാന കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിജി ശിവജി. ഡോ. വി രമകുമാരി, എ ലത, ഷീല സതീശൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ശാന്ത മോഹൻദാസ് (പ്രസിഡന്റ്), എ ലത, സുധ പത്മജൻ (വൈസ് പ്രസിഡന്റുമാർ). ഷീല സതീശൻ (സെക്രട്ടറി). ഉഷ ശശിധരൻ, ഭാസുരാ ദേവി (ജോയിന്റ് സെക്രട്ടറിമാർ), ബേബി തമ്പി (ട്രഷറർ).










0 comments