ad
Deshabhimani

അതിശക്ത മഴയ്ക്ക് സാധ്യത

കെടാതെ കെടുതി

എ സി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിൽ സ്‌ത്രീയെ ക്യാമ്പിലേക്ക് മാറ്റുന്നു

എ സി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിൽ സ്‌ത്രീയെ ക്യാമ്പിലേക്ക് മാറ്റുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 01:40 AM | 2 min read

ആലപ്പുഴ

കനത്ത മഴ മാറിനിന്നിട്ടും കിഴക്കൻവെള്ളത്തിന്റെ വരവ്‌ വർധിച്ചതോടെ വെള്ളമൊഴിയാതെ ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങൾ. അപ്പർകുട്ടനാട്‌, കുട്ടനാട്‌ മേഖലകളിൽ ദുരിതം തുടരുകയാണ്‌. തോട്ടപ്പള്ളി സ്‌പിൽവേയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കുന്നതിലും പൊഴി മുറിക്കുന്നതിലുമുണ്ടായ വീഴ്‌ച കുട്ടനാടൻ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാക്കി. ബുധനാഴ്‌ചയും പലയിടങ്ങളിലും ജലനിരപ്പ്‌ ഉയർന്നു. ചെങ്ങന്നൂർ ഭാഗത്ത്‌ നേരിയ തോതിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്‌. എന്നാൽ കിഴക്കൻവെള്ളത്തിന്റെ വരവ്‌ കുറയാത്തതിനാൽ മാവേലിക്കര, മാന്നാർ, കുട്ടനാട്‌ ഭാഗങ്ങളിൽ ജലനിരപ്പ്‌ ഉയർന്നുനിൽക്കുകയാണ്‌. അതേസമയം നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന്‌ മന്ത്രിമാരായ രമേശ്‌ ചെന്നിത്തലയും എം ലിജുവും തോട്ടപ്പള്ളി സ്‌പിൽവേയും കരുമാടി, എരുവ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതബാധിത മേഖലകളും സന്ദർശിച്ചു. ​കുട്ടനാട്, ചെങ്ങന്നൂർ, 
കാർത്തികപ്പള്ളി, മാവേലിക്കര 
താലൂക്കുകളിൽ അവധി മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 
 അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കുംദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മാവേലിക്കര, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി അവധി നൽകുന്നതിന് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറെ ചുമതലപ്പെടുത്തി. ​31 ക്യാമ്പുകൂടി 
തുറന്നു ജില്ലയിൽ 31 ക്യാമ്പുകൂടി തുറന്നു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 108 ആയി. ചെങ്ങന്നൂർ – 41, മാവേലിക്കര – 13, കാർത്തികപ്പള്ളി – 23, കുട്ടനാട്‌ – 21, അമ്പലപ്പുഴ – അഞ്ച് , ചേർത്തല – അഞ്ച് എന്നിങ്ങനെയാണ്‌ വിവിധ താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 4101 കുടുംബത്തിലെ 4957 പുരുഷന്മാരും 5560 സ്‌ത്രീകളും 1575 കുട്ടികളും ഉൾപ്പെടെ 12092 പേരാണ്‌ ക്യാമ്പുകളിലുള്ളത്‌. ​മാറ്റമില്ലാതെ ജലനിരപ്പ്‌ ജില്ലയിലെ നദികളിലെ ജലനിരപ്പ് ബുധൻ വൈകിട്ട് ആറുവരെയുള്ള കണക്ക്‌ പ്രകാര 17 ടൈഡൽ ഗേജ് സ്‌റ്റേഷനുകളിൽ പതിനാലിലും മുന്നറിയിപ്പ്‌ പരിധിക്കും മുകളിലാണ്‌. 
 പത്തിടങ്ങളിൽ മുന്നറിയിപ്പ്‌ പരിധിക്ക്‌ മുകളിലും ഒരിടത്ത്‌ അപകടനിലയ്‌ക്കും മുകളിലാണ്‌. മണിമലയാറിലെ നീരേറ്റുപുറം സ്‌റ്റേഷനിൽ ജലനിരപ്പ് താഴ്‌ന്ന്‌ 3.35 മീറ്ററിലെത്തി. അപകടനിലയായ 3.82 മീറ്ററിനേക്കാൾ താഴെയാണെങ്കിലും മുന്നറിയിപ്പ് നിലയായ 2.42 മീറ്ററിന് മുകളിലാണ്. കിടങ്ങറ സ്‌റ്റേഷനിലും ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞ് 2.274 മീറ്ററിലെത്തി. അതേസമയം കാവാലം, മങ്കൊമ്പ് സ്‌റ്റേഷനുകളിൽ ജലനിരപ്പിൽ കാര്യമായ മാറ്റമില്ല. പമ്പ നദിയിൽ ചമ്പക്കുളത്ത് ജലനിരപ്പ് നേരിയ തോതിൽ ഉയർന്ന് 2.12 മീറ്ററായപ്പോൾ, നെടുമുടിയിലും പള്ളാത്തുരുത്തിയിലും നേരിയ വർധന രേഖപ്പെടുത്തി. എടത്വയിൽ 2.43 മീറ്ററിലും തകഴിയിൽ 2.03 മീറ്ററിലും ജലനിരപ്പ് തുടരുകയാണ്. അച്ചൻകോവിൽ നദിയിലെ വീയപുരം സ്‌റ്റേഷനിൽ ജലനിരപ്പ് 2.79 മീറ്ററായും പള്ളിപ്പാട് സ്‌റ്റേഷനിൽ 2.94 മീറ്ററായും രേഖപ്പെടുത്തി. തോട്ടപ്പള്ളി സ്‌റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്‌ക്ക്‌ താഴെയാണ്. വേമ്പനാട്ടുകായലിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ഇന്നും ഓറഞ്ച്‌ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ വ്യാഴാഴ്‌ച ഓറഞ്ച്‌ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ മുതൽ 204.4 മില്ലീമീറ്റർ വരെ അതിശക്തമഴയ്‌ക്കുള്ള സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home