ad
Deshabhimani

കറുകുറ്റിയിൽ എ പി സ്‌മൃതിസംഗമം

a p kurian

കറുകുറ്റിയിൽ നടന്ന എ പി സ്‌മൃതിസംഗമം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 01:42 AM | 1 min read

അങ്കമാലി / കാലടി


എ പി കുര്യന്റെ 25–-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി ഏരിയയിൽ നടക്കുന്ന എ പി അനുസ്മരണ മാസാചരണത്തിന്റെ ഭാഗമായി കറുകുറ്റിയിൽ സ്മൃതിസംഗമം നടത്തി.


സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ കെ ഗോപി അധ്യക്ഷനായി.


സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു, ഏരിയ സെക്രട്ടറി കെ പി റെജീഷ്, ഏരിയ കമ്മിറ്റി അംഗം പി വി ടോമി, ലോക്കൽ സെക്രട്ടറി രംഗമണി വേലായുധൻ, കെ പി അനീഷ്, ജോണി മൈപ്പാൻ, സി ആർ ഷൺമുഖൻ എന്നിവർ സംസാരിച്ചു.

സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച എ പി കുര്യൻ സ്മൃതിസംഗമം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എ എം ആരിഫ് ഉദ്ഘാടനം ചെയ്തു. എം വി പ്രദീപ് അധ്യക്ഷനായി. എ പി കുര്യനോടൊപ്പം പ്രവർത്തിച്ച എം കെ കുഞ്ചു, എ പി സ്പീക്കറായ സമയത്ത് ഗൺമാനായിരുന്ന എം കെ ശിവദാസൻപിള്ള, ജില്ലാകമ്മിറ്റി അംഗം സി കെ സലിംകുമാർ, ഏരിയ സെക്രട്ടറി കെ പി റജീഷ്, ബേബി കാക്കശേരി, എം ടി വർഗീസ്, പി എൻ അനിൽകുമാർ, പി അശോകൻ, സിജോ ചൊവ്വരാൻ എന്നിവർ സംസാരിച്ചു.


മലയാറ്റുർ–നീലീശ്വരം പഞ്ചായത്തിൽ നവോദയപുരത്ത് എ പി സ്മൃതിസംഗമം കാലടി ഫാർമേഴ്‌സ്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി ജെ ബിജു അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ജീമോൻ കുര്യൻ, കെ പി ബിനോയ്, ലോക്കൽ സെക്രട്ടറി സി എസ് ബോസ്, ആനി ജോസ്, ജീൻസി ജോമിൻ, എ ടി ധനീഷ് എന്നിവ സംസാരിച്ചു.


വ്യാഴാഴ്ച എ പി സ്മൃതിസംഗമം അങ്കമാലി നായത്തോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് അരുൺകുമാറും അയ്യമ്പുഴയിൽ ജില്ലാകമ്മിറ്റി അംഗം കെ തുളസിയും ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home