നന്മ സി വി ശ്രീരാമൻ കഥാ പുരസ്‌കാരം രമ്യ രതീഷിന്

തൃശൂർ
സി വി ശ്രീരാമന്റെ സ്‌മരണയ്‌ക്ക് നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് (നന്മ) യുവകഥാകൃത്തുക്കൾക്ക് ഏർപ്പെടുത്തിയ പുരസ്‌കാരം രമ്യരതീഷിന്. "ഉറച്ചാട്ടം' എന്ന കഥയ്ക്കാണ് 2026ലെ പുരസ്‌കാരം. പതിനായിരം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അശോകൻ ചരുവിൽ ചെയർപേഴ്‌സണും കെ എ മോഹൻദാസ്, ഈ ഡി ഡേവിസ് എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ആഗസ്‌തിൽ നടത്തുന്ന സി വി ശ്രീരാമൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം കൈമാറും. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്തുള്ള കൂനത്ത് സ്വദേശിയാണ് രമ്യ രതീഷ്. കൂനം എഎൽപി സ്കൂളിലെ അധ്യാപികയാണ്.











0 comments