ad
Deshabhimani

തീരത്ത് വെള്ളക്കെട്ട്: അറപ്പത്തോട് പൊട്ടിച്ചു

കൊടുങ്ങല്ലൂരിലെ തീരദേശത്തെ വെള്ളക്കെട്ടൊഴിവാക്കാൻ അറപ്പത്തോട് പൊട്ടിക്കുന്നു

കൊടുങ്ങല്ലൂരിലെ തീരദേശത്തെ വെള്ളക്കെട്ടൊഴിവാക്കാൻ അറപ്പത്തോട് പൊട്ടിക്കുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 12:15 AM | 1 min read

കൊടുങ്ങല്ലൂർ

കനത്ത മഴയെത്തുടർന്നുള്ള തീരദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അറപ്പത്തോട് പൊട്ടിച്ച് വെള്ളം കടലിലേക്കൊഴുക്കി. ശനി രാവിലെയാണ് അറപ്പത്തോട് ജെസിബി ഉപയോഗിച്ച് പൊട്ടിക്കാൻ ആരംഭിച്ചത്. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തിയായ പുതിയ റോഡിലാണ് അറപ്പത്തോടുള്ളത്. കടപ്പുറത്തെ മണലിൽ തോടു നിർമിച്ച ശേഷം അറപ്പ പൊട്ടിച്ച് വെള്ളം കടലിലേക്കൊഴുക്കുകയായിരുന്നു. പെരുന്തോട് ഉൾപ്പെടെയുള്ള തോടുകളിലൂടെ തീരദേശ പഞ്ചായത്തുകളിൽ നിന്നുള്ള വെള്ളമാണ് അറപ്പയിലേക്ക് ഒഴുകിയെത്തുന്നത്. അറപ്പ പൊട്ടിച്ചതോടെ വെള്ളക്കെട്ടിന് ശമനമായി. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജൻ, എം ആർ കൈലാസൻ, എറിയാട് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ സാറാബി ഉമ്മർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home