ad
Deshabhimani

print edition വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സമ്മേളനം സമാപിച്ചു; ജീവനക്കാരുടെ ശമ്പളപരിഷ്കരണ തത്വം
അട്ടിമറിക്കുന്നതിൽ പ്രതിഷേധിക്കുക

CITU.jpg

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ട്രേഡ്‌ 
യൂണിയൻ – സുഹൃത് സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്‌ ഉദ്‌ഘാടനംചെയ്യുന്നു​

വെബ് ഡെസ്ക്

Published on Jun 07, 2026, 01:25 AM | 1 min read

കാസർകോട്‌: ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിനുള്ള അഞ്ചുവർഷ തത്വം അട്ടിമറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന്‌ കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം അഭ്യർഥിച്ചു.


കേരളത്തിൽ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കിയതുമുതൽ അഞ്ചുവർഷം തത്വം പാലിക്കുന്നുണ്ട്‌. യുഡിഎഫ് സർക്കാർ എല്ലാ കാലത്തും ഇത്‌ അട്ടിമറിക്കുകയാണ്‌. ജീവനക്കാരുടെ അവകാശമായ അഞ്ചുവർഷ തത്വം പാലിച്ച്‌ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


കാസർകോട്‌ ജീവാസ്- മാനസ ഓഡിറ്റോറിയത്തിലെ വി എസ് അച്യുതാനന്ദൻ നഗറിൽ നടന്ന സമ്മേളനം ശനിയാഴ്‌ച സമാപിച്ചു. രണ്ടാം ദിവസം പൊതുചർച്ചയ്‌ക്ക്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി ഉണ്ണിക്കൃഷ്‌ണൻ മറുപടി പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ അഭിവാദ്യംചെയ്‌തു.


ട്രേഡ്‌ യൂണിയൻ സുഹൃത് സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്‌ ഉ്‌ദഘാടനംചെയ്‌തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ പി കരുണാകരൻ അധ്യക്ഷനായി. വിരമിക്കുന്ന സംഘടനാ ഭാരവാഹികളായ വൈ കെ ഷാജി, പ്രദീപൻ, ചന്ദ്രമതി എന്നിവർക്ക്‌ യാത്രയയപ്പ്‌ നൽകി. മുൻ എംഎൽഎ എം രാജഗോപാലൻ ഉദ്‌ഘാടനംചെയ്‌തു. പി കരുണാകരൻ അധ്യക്ഷനായി. രാജേഷ്‌ ആർ ചന്ദ്രൻ സ്വാഗതവും കെ വിനോദ്‌ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home