വേഗറാണിയായി ജിൽന

കൊല്ലം
ശാന്തമായി ഒഴുകുന്ന കൊടുങ്കാറ്റ് പോലെ ട്രാക്കിൽ കുതിക്കുന്ന എം വി ജിൽനയെ കാണുമ്പോൾ അങ്ങ് ദൂരെ സ്വിറ്റ്സർലന്റിലെ ഷെല്ലി ആൻ ഫ്രേസർ കണ്മുന്നിൽ ഫിനിഷിങ് പോയിന്റിലേക്ക് പറന്നിറങ്ങുന്നതാണ് കാണികളുടെ കണ്മുന്നിൽ തെളിയുന്നത്. സംസ്ഥാന സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ 100മീറ്റർ മത്സരത്തിൽ 11.70 സെക്കൻഡിൽ ഫിനിഷിങ് ലൈനിൽ ചുംബിച്ചു ചാമ്പ്യൻഷിപ്പിന്റെ വേഗറാണിയായി എം വി ജിൽന മാറി. പാലക്കാട് അമ്പലപ്പാറ പൊട്ടൻചിറ ഹൗസിൽ എൻ വി പത്മനാഭന്റെയും സരോജിനിയുടെയും മകളാണ്. ഉത്തർപ്രദേശിൽ എസ്എസ്ബി പാരമിലിട്ടറി ഫോഴ്‌സിൽ ഉദ്യോഗസ്ഥയായ ജിൽന 2025ൽ റാഞ്ചിയിൽ നടന്ന സാഫ് ചാമ്പ്യൻഷിപ് 4*100 റിലേയിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയ മിന്നും താരമാണ്. 2022 ചെന്നൈയിൽ നടന്ന ഇന്റർ സ്റ്റേറ്റ് മത്സരത്തിൽ കേരളത്തിനു വേണ്ടി വെങ്കലവും നേടി അഭിമാന താരമായി.









0 comments