ad
Deshabhimani

നബീൽ എഴുതി,
53 വർഷത്തിന്റെ കണക്ക്

എം പി നബീൽ സഹി
വെബ് ഡെസ്ക്

Published on Jun 07, 2026, 01:22 AM | 1 min read


​കൊല്ലം

സംസ്ഥാന സീനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ 53വര്‍ഷത്തെ മീറ്റ് റെക്കോഡ് ഇനി പഴയകഥ. പുതുചരിത്രം പാലക്കാടിനു വേണ്ടി മത്സരിച്ച എം പി നബീൽ സാഹിയുടെ പേരില്‍ എഴുതപ്പെട്ടു. ലാൽ ബഹാദൂർ സ്റ്റേഡിയത്തിലാണ് ശനിയാഴ്ച 5000 മീറ്റർ നടത്തത്തിൽ പുതുചരിത്രം പിറന്നത്. 1973ൽ തിരുവനന്തപുരത്തിനു വേണ്ടി ശശിധരൻ കുറിച്ച 14 മിനിറ്റ് 46. 40 സെക്കന്റ്‌ എന്ന റെക്കോഡാണ് നബീൽ സാഹി 14 മിനിറ്റ് 26.50 സെക്കന്റ് കൊണ്ട് തിരുത്തിക്കുറിച്ചത്. ​വെള്ളിയാഴ്ച നടന്ന 1500 മീറ്റർ ഓട്ടത്തിലും നബീൽ സാഹി 3.47.10 സെക്കന്റിൽ മീറ്റ് റെക്കോഡ് കുറിച്ചു. 2024ലെ ആനന്ദ് കൃഷ്ണൻ കുറിച്ച 3.48മിനിറ്റിന്റെ റെക്കോഡാണ് തിരുത്തിയാണ് 24ന് നടക്കുന്ന ദേശീയ മീറ്റിലേക്ക് യോഗ്യത നേടിയത്. സ്കൂൾ കാലത്ത് നടത്ത മത്സരങ്ങളിലായിരുന്നു പങ്കെടുത്തിരുന്നത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് 1500മീറ്റർ ഓട്ടത്തിലേക്ക് മാറിയത്. കോഴിക്കോട് താമരശേരി പുനൂർ മടത്തുപൊയിൽ വീട്ടിൽ കൂലിപ്പണിക്കാരനായ സെല്ലുവിന്റെയും ഹയറുന്നിസയുടെയും മകനാണ് നബീൽ. കോതമംഗലത് കോളേജിൽ സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചെങ്കിലും പണം ഇല്ലാത്തതിനാൽ ഉപേക്ഷിച്ചു. തുടർന്ന് ബിരുദപഠനത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ചേർന്നത് വഴിത്തിരിവായി. ഇവിടുത്തെ കോച്ച് സേവ്യർ പൗലോസിന്റെ പരിശീലനം തുണയായി. നിലവിൽ ബംഗളൂരുവിൽ ക്യാപ്റ്റൻ മുരളീധരന്റെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നടത്തുന്നത്. മീറ്റിനെത്തിയതും കോച്ച് നൽകിയ ടിക്കറ്റിലാണ്. രാജ്യത്തിനായി ഒളിമ്പിക്സിൽ മത്സരിച്ച് മെഡൽ നേടുകയെന്നതാണ് നബീലിന്റെ സ്വപ്നം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home