ad
Deshabhimani

print edition ലോകകപ്പ്‌ ആവേശത്തിനൊപ്പം ദേശാഭിമാനിയും; ‘കളിക്കളം’ പ്രകാശിപ്പിച്ചു

Deshabhimani.jpg

ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് 'കളിക്കളം' സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ത്യൻ 
ഫുട്ബോൾ താരം വി പി ഷാജിക്ക് കൈമാറി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 01:23 AM | 1 min read

തിരുവനന്തപുരം: ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തി ദേശാഭിമാനി പ്രസിദ്ധീകരിച്ച ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രകാശിപ്പിച്ചു. മുൻ ഇന്ത്യൻ ഫുട്‌ബോൾതാരം വി പി ഷാജി ഏറ്റുവാങ്ങി.


ദേശാഭിമാനി എന്നും സ്‌പോർട്‌സിനും ഫുട്‌ബോളിനും പ്രാധാന്യം നൽകുന്ന പത്രമാണെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. താൻ തുടക്കംമുതൽ ബ്രസീലിന്റെ ആരാധകനാണ്‌. ‘ദൈവത്തിന്റെ കൈ’ എന്ന ഗോൾ പിറന്ന ലോകകപ്പ്‌ മത്സരം കണ്ടിട്ടുണ്ട്‌. മറഡോണയും മെസിയുമൊക്കെ വന്നതോടെ അർജന്റീനയെ ഒഴിവാക്കാനും വയ്യ, ബ്രസീലിനെ വിടാനും വയ്യ എന്ന അവസ്ഥയിലായെന്നും അദ്ദേഹം പറഞ്ഞു.


അർജന്റീനയുടെ ഫാനായ താൻ കഴിഞ്ഞ ലോകകപ്പ്‌ കാണാൻ ഖത്തറിൽ പോയിരുന്നതായും ആദ്യമത്സരത്തിൽ സ‍ൗദിയോട്‌ തോറ്റപ്പോൾ അർജന്റീനയുടെ ജേഴ്‌സിയൊക്കെ ഉ‍ൗരിവച്ചതായും വി പി ഷാജി പറഞ്ഞു. പിന്നീട്‌ അർജന്റീന കപ്പ്‌ നേടിയപ്പോൾ സന്തോഷമായെന്നും അദ്ദേഹം ക‍ൂട്ടിച്ചേർത്തു. ​


ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ എം സ്വരാജ്‌ സ്വാഗതവും എച്ച്‌ആർ മാനേജർ ശ്യാം സുന്ദർ നന്ദിയും പറഞ്ഞു. ചീഫ്‌ ന്യൂസ്‌ എഡിറ്റർ ടി ചന്ദ്രമോഹൻ, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.


ഫുട്‌ബോളിന്റെ ആവേശം മാത്രമല്ല, ലോകത്ത്‌ അതിന്റെ വളർച്ചയും രാഷ്‌ട്രീയവും ഉൾപ്പെടെ വിശകലനം ചെയ്യുന്ന ലേഖനങ്ങളും വിവരണങ്ങളും ഉൾപ്പെടുന്ന കളർ പതിപ്പാണ്‌ ‘കളിക്കളം’. പ്രശസ്‌ത സ്‌പോർട്‌സ്‌ റിപ്പോർട്ടർമാരായ എ എൻ രവീന്ദ്രദാസ്‌, രവിമേനോൻ, സാഹിത്യകാരൻ പി വി ഷാജികുമാർ, ഡോ. സോണി ജോൺ ഉൾപ്പെടെയുള്ളവരുടെ ലേഖനങ്ങളും അനുഭവങ്ങളും ലോകകപ്പിനെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്‌.


കളിയെയും കളിക്കാരെയും കുറിച്ചുള്ള വിശകലനങ്ങൾ, അഭിമുഖങ്ങൾ, അപൂർവ ചിത്രങ്ങൾ, 48 ടീമുകളെക്കുറിച്ചുള്ള സമഗ്ര പരിചയം, മത്സരക്രമം, ലോകകപ്പുകാലത്തെ കേരളം തുടങ്ങിയവയുമുണ്ട്‌. വായനക്കാർക്ക് എക്കാലത്തേക്കും സൂക്ഷിച്ചുവയ്‌ക്കാൻ സാധിക്കുന്ന എൻസൈക്ലോപീഡിയയാണ്‌ കളിക്കളം. വില 100 രൂപ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home