ലോട്ടറിത്തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ
ലോട്ടറിക്ക് ഏർപ്പെടുത്തിയ 40 ശതമാനം ജിഎസ്ടി പിൻവലിക്കണം

ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ
തൃശൂർ
ലോട്ടറിക്ക് ഏർപ്പെടുത്തിയ 40 ശതമാനം ജിഎസ്ടി പിൻവലിക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. പൊതുമേഖലകളെ സ്വകാര്യവൽക്കരിക്കാനുള്ള ബജറ്റ് പ്രഖ്യാപനം ലോട്ടറി മേഖലയെ തകർക്കുമെന്നും ഭാഗ്യക്കുറി മേഖലയെ തകർക്കുന്ന നയങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ലോട്ടറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെപ്‌തംബറിൽ നടത്തുന്ന സംയുക്ത പാർലമെന്റ് മാർച്ച് വിജയിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു. ലോട്ടറി ത്തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്‌ടു ഉന്നതം വിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് പി കെ പുഷ്പാകരൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ടി ബി സുബൈർ, ജില്ലാ സെക്രട്ടറി ടി ബി ദയാനന്ദൻ, പി പി അനിരുദ്ധൻ, കെ വി ഷാജി, എ എം അഷറഫ്, കെ പി ശശി, എം പി പ്രതാപൻ, മധുകല്ലാട്ട്, എം ജയ പ്രകാശം എന്നിവർ സംസാരിച്ചു.










0 comments