ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നാളെ തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകന്‍

Published on Jun 30, 2026, 01:28 AM | 1 min read

കടയ്ക്കൽ ​

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന് ബുധനാഴ്ച തുടക്കമാകും. ബുധന്‍ വൈകിട്ട് പതാക, കൊടിമര, ദീപശിഖ ജാഥകൾ കടയ്ക്കലിലെ സമ്മേളന നഗറിൽ എത്തും. രണ്ടിനും മൂന്നിനും പ്രതിനിധി സമ്മേളനവും നാലിന് പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിന്റെ കൊടിമര ജാഥ രക്തസാക്ഷി സുനിൽകുമാറിന്റെ അയത്തിലെ സ്മൃതിമണ്ഡപത്തിൽനിന്ന് ബുധന്‍ പകൽ മൂന്നിന് ബൈക്ക് റാലിയോടെ ആരംഭിക്കും. സംസ്ഥാന കമ്മിറ്റിഅംഗം എസ് ആർ രാഹുൽ ജാഥാ ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം ടി പി അഭിമന്യു മാനേജരുമാകും. പതാകജാഥ രക്തസാക്ഷി അജയപ്രസാദിന്റെ കരുനാഗപ്പള്ളിയിലെ സ്മൃതിമണ്ഡപത്തിൽനിന്ന് പുറപ്പെടും. സംസ്ഥാന കമ്മിറ്റി അംഗം ബി ബൈജു ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം അബാദ് ബാഷ മാനേജരുമാണ്. രക്തസാക്ഷി ശ്രീരാജിന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന ദീപശിഖാ ജാഥയുടെ ക്യാപ്റ്റൻ ജില്ലാ വൈസ് പ്രസിഡന്റ് എ അഭിലാഷും മാനേജർ ജില്ലാ കമ്മിറ്റി അംഗം അമീഷ് ബാബുവുമാണ്. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽനിന്ന് ആരംഭിക്കുന്ന അനുബന്ധ ദീപശിഖ റാലിക്ക് ജില്ലാ കമ്മിറ്റി അംഗം അനന്തലക്ഷ്മി ക്യാപ്റ്റനും കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി മനോജ് മാനേജരുമാകും. ജൂലൈ രണ്ടിന് പുഷ്പൻ നഗറിൽ (ആൽത്തറമൂട് ഗാഗോ കൺവൻഷൻ സെന്റർ)ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. നാലിന് കടയ്ക്കൽ ബസ്‍സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. സെമിനാര്‍, ടോക്ക് ഷോ, മുൻകാല പ്രവർത്തകസംഗമം, കലാകായിക മത്സരങ്ങൾ, യുവജന റാലി, കവിയരങ്ങ്, സംസ്കാരികോത്സവം, റോഡ് ഷോ, ടൂർണമെന്റ് എന്നിവ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലുടനീളം സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ 2165 യൂണിറ്റും 167 മേഖലാ കമ്മിറ്റികളും 18 ബ്ലോക്ക് കമ്മിറ്റികളും സംഘടനാ സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. മിക്ക യൂണിറ്റ് സമ്മേളനങ്ങളിലും പഠനോത്സവങ്ങളും പ്രതിഭാസംഗമവും സംഘടിപ്പിച്ചിരുന്നു. മേഖല, ബ്ലോക്ക് സമ്മേളനങ്ങളോട് അനുബന്ധിച്ച് പതാക, കൊടിമര, ദീപശിഖ ജാഥകളും രക്തദാന ക്യാമ്പയിനും കലാ കായിക മത്സരങ്ങളും നടന്നിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home