ad
Deshabhimani

ജപ്പാൻ ഷോക്ക്‌ഡ്‌; ബ്രസീൽ റീ ലോഡഡ്‌

Mogstate.jpg
avatar
മിഥുൻ കൃഷ്‌ണ/ mog state

Published on Jun 30, 2026, 01:28 AM | 2 min read

കാനറിഞ്ഞോകൾ ഇനി സ്വീറ്റ്‌സിക്‌സ്‌റ്റീനിൽ. ബ്ലൂ സമുറായിസിനെ ഡാർക്കാക്കി ഒടുക്കത്തെ ഷോ. ബ്രസീൽ, ജപ്പാൻ ബാറ്റിൽ ഒരു രക്ഷയുമില്ല. പ്രെഡിക്റ്റ് ചെയ്യാൻ പോലും പറ്റാത്ത ലെവൽ ത്രില്ലർ. ജപ്പാൻ ജപ്പാനായപ്പോൾ മഞ്ഞപ്പട ഹെറിറ്റേജ് ഹൈപ്പിലും.


ഫസ്റ്റ് ഹാഫ്‌ ഒടുക്കത്തെ സീനായിരുന്നു. ബ്രസീലിന്റെ അറ്റാക്കിങ് കിങ്‌സും ജപ്പാന്റെ ഡിഫെൻഡിങ് വാരിയേഴ്‌സും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കട്ടയ്ക്ക് കട്ട... വൺ ഓൺ വൺ ടോക്‌സിക് ഫൈറ്റ്. 29–ാം മിനിറ്റിൽ സീൻ മൊത്തം മാറി. മധ്യനിരയിൽ ബ്രസീലിന്റെ ഡാനിലോയ്ക്ക് പറ്റിയ ഒരു എമണ്ടൻ മിസ്റ്റേക്ക്.. പന്ത് അപ്പൊത്തന്നെ റാഞ്ചിയെടുത്ത് ജപ്പാന്റെ മിഡ്ഫീൽഡ് മാസ്ട്രോ കൈഷു സാനോ ബോക്‌സിന് പുറത്തുനിന്ന് ഒരു മാരക ക്ലിനിക്കൽ ഷോട്ട്. ബ്രസീൽ ഗോൾകീപ്പർ എലിസൺ ബക്കർ ലോഗ് ഔട്ട് ആയി. ടോട്ടലി ബ്ലൈൻഡ്. ഹൂസ്റ്റൺ സ്റ്റേഡിയം മൊത്തം തീപ്പിടിപ്പിച്ചു. നെക്സ്റ്റ് ലെവൽ മെയിൻ ക്യാരക്ടർ എനർജിയുമായി നീലക്കടലിൽ ജാപ്പനീസ് നിഹോൺ ബുയോ സ്റ്റെപ്പുകൾ.


ഗ്രൂപ്പ് ഘട്ടത്തിൽ 4 ഗോളുകളുമായി മികച്ച ഫോമിലുള്ള വിനീഷ്യസ് ജൂനിയറും ടീസും ജപ്പാൻ ബോക്സിലേക്ക് തീയിടാൻ വന്നു. ഡിഫൻസീവ് ബ്ലോക്കുകളിലൂടെ വിനീഷ്യസിനെ ബ്ലാക്ക് ഹോളിലാക്കി സമുറായികൾ. പല സീനിലും വൺ മാൻ ആർമി. സീൻ മൊത്തം ഡൗണായി. സപ്പോർട്ട് ചെയ്യാൻ ആരുമില്ല. നെയ്‌മർ ബെഞ്ചിൽ പോസ്‌റ്റായത്‌ വിനയാകുമോ എന്നുതോന്നിപ്പിച്ച്‌ ജപ്പാൻ ഡിഫൻഡർമാർ വിനിയുടെ അൺറിയൽ റണ്ണിനെ ബ്ലോക്കാക്കി സ്‌ട്രസാക്കി.


സെക്കൻഡ്‌ ബ്രസീൽ പക്കാ ഫയർ ബ്രാൻഡായിരുന്നു. ആമസോൺ ഫോറസ്‌റ്റിൽ ജപ്പാന്‌ വഴിതെറ്റിയ അവസ്ഥ. മൊത്തം ഡാർക്ക്‌. 59–ാം മിനിറ്റിൽ കസമിറോ തിരിച്ചടിച്ചപ്പോൾ സ്‌റ്റേഡിയം അലറി. റോയൽ ലെവൽ കംബാക്ക്. പിന്നീട്‌ ബ്ലു ലോക്കുമായി ജപ്പാൻ വിട്ടുകൊടുക്കാൻ തയ്യറായില്ല. ബ്രസീൽ ഡിഫൻസിനെ കൺഫ്യൂഷനാക്കിയുള്ള ക‍ൗണ്ടർ ഡിഫൻസ്‌. ഒന്നുരണ്ടുവട്ടം കാനറികൾ ബോക്‌സിലേക്ക്‌ റോക്കറ്റ്‌ വിട്ടെങ്കിലും ബാറിൽ ബാഡ്‌ലക്കായി. ജപ്പാന്റെ റോബോട്ടിക് കൃത്യതയുള്ള പാസിങ്ങിന്‌ പിന്നിൽ ഓടി പണ്ടാരമടങ്ങി.


MOG STATE.jpg






ഹജിമെ മൊറിയാസുവിന്റെ പിള്ളേർ കൗണ്ടർ അറ്റാക്കിങ്‌ തന്ത്രവുമായാണ് കളിച്ചത്. ബ്രസീൽ ആക്രമിച്ചു കയറുമ്പോൾ ഗ്യാപ്പിലൂടെ ഡെയ്ച്ചി കമാഡയും ജൂനിയ ഇറ്റോയും ബ്രസീൽ ബോക്സിൽ ഡയ്ഞ്ചറസ്‌ ബോയ്‌സായി.


ബ്രസീലിന്റെ മിഡ്‌ഫീൽഡേഴ്‌സ്‌ കാസെമിറോയും ബ്രൂണോ ഗ്വിമാരസും കളി നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ, ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയും പ്രതിരോധ നിരയും ബീസ്‌റ്റ്‌ മോഡിൽ. ലൂക്കാസ് പക്വേറ്റയ്ക്ക് പകരം വണ്ടർകിഡ്‌ എൻഡ്രിക്കിനെ കോച്ച് കാർലോ ആഞ്ചലോട്ടി ഇറക്കിയപ്പോൾ ബ്രസീൽ ഫുൾ ഷാർപ്പ്‌ മോഡിലായി. വിനിഷ്യസിന്റെ ഗോട്ട്‌ ലെവൽ ഷോട്ട് സുസുക്കി ഡിഫെൻഡ് ചെയ്യാൻ നോക്കിയെങ്കിലും. ബോൾ നേരെ പോസ്റ്റിലിടിച്ചു തെറിച്ചു.


ജപ്പാന്റെ കൈഷു സാനോയും ഡെയ്ച്ചി കമാഡയും ബ്രസീലിന്റെ കാസിമിറോയും ഡാനിലോയും ടോക്സിക് ഫൈറ്റായിരുന്നു. അതോടെ റഫറി വക എല്ലാവർക്കും ഓരോ യെല്ലോ കാർഡ് ഗിഫ്റ്റ്. സീൻ മൊത്തം റെഡ് അലർട്ട് ആകേണ്ടതായിരുന്നു. യെല്ലോയിൽ ഒതുങ്ങി.


ഇഞ്ചുറി ടൈമും ഫുൾ ഡ്രമാറ്റിക് തന്നെ. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം (90+2) ബാക്കിനിൽക്കെ പകരക്കാരനായി വന്ന ഗബ്രിയേൽ മാർട്ടിനെല്ലി ജപ്പാൻ ഡിഫൻസിനെ കീറിയൊട്ടിച്ച്‌ ബ്രസീലിന്റെ ഹിസ്‌റ്റോറിക്കൽ ഷോട്ടിട്ടു. 2–1. ജപ്പാൻ ഷൂക്ക്‌ഡ്‌. മഞ്ഞപ്പട പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുമ്പോൾ സമുറായികൾക്ക്‌ മൊത്തം ഡാർക്ക് സീൻ. പ്രാ ഫ്രെന്റെ ബ്രസീൽ....




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home