ad
Deshabhimani

print edition ഇരുട്ടിലാക്കൽ തുടരും

Power cut.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Jun 30, 2026, 02:23 AM | 1 min read

തിരുവനന്തപുരം: ആസൂത്രണപ്പിഴവ്‌ പരിഹരിക്കാൻ വഴിയില്ലാതായതോടെ വരുംമാസങ്ങളിലും സംസ്ഥാനം ഇരുട്ടിലാകും. ആവശ്യത്തിനനുസൃതമായി വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകാത്തതിനാൽ നിയന്ത്രണം തുടരും.


പ്രതിസന്ധി രൂക്ഷമായാൽ ദൈർഘ്യമേറിയ ലോഡ്‌ ഷെഡിങ്ങും ഉണ്ടാകും.

ഇപ്പോൾ 600 മെഗാവാട്ടിന്റെ കുറവാണ്‌ നേരിടുന്നത്‌. ഇത്‌ മറികടക്കാൻ 200 മെഗാവാട്ടിനായി ടെൻഡർ വിളിക്കാനാണ്‌ നീക്കം. ആഭ്യന്തര ഉൽപ്പാദനവും കുറഞ്ഞു.


ഡാമുകളിൽ സംഭരണശേഷിയുടെ 21.11 ശതമാനം മാത്രമാണ്‌ വെള്ളം. ഉപഭോഗം കുതിച്ചതോടെ ശനിയാഴ്‌ചയും ഞായറാഴ്‌ചയും പല തവണ ലോഡ്‌ഷെഡ്‌ഡിങ്‌ ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്‌ച വൈദ്യുതി നിയന്ത്രണം ഉണ്ടായില്ലെന്നാണ്‌ കെഎസ്‌ഇബി അവകാശപ്പെടുന്നത്‌.


ഹ്രസ്വകാല 
കരാറിന്‌ അനുമതി


ഹ്രസ്വകാല കരാറിന്‌ റെഗുലേറ്ററി കമീഷൻ അനുമതി നൽകി. സെപ്തംബർ ഒഴികെ ഡിസംബർ 31 വരെ ഡീപ്‌ പോർട്ടലിൽനിന്ന്‌ വൈദ്യുതി വാങ്ങാനാണ്‌ കരാർ. മണികരൺ പവർ, ജിൻഡാൽ പവർ, ശ്രീ സിമന്റ്‌സ്‌, പിടിസി ഇന്ത്യ എന്നീ കന്പനികളുമായാണ്‌ കരാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home