കഥകളി ഉത്സവം സംഘടിപ്പിച്ചു

തൃപ്പൂണിത്തുറ കഥകളികേന്ദ്രം കലാമണ്ഡലം വൈക്കം കരുണാകരൻ സ്മാരക കഥകളി വിദ്യാലയവുമായി ചേർന്ന് സംഘടിപ്പിച്ച ‘ഉഗ്രം കരുണാകരം’ കഥകളി ഉത്സവത്തിൽ അരങ്ങേറിയ ലവണാസുര വധം
തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ കഥകളികേന്ദ്രം, കലാമണ്ഡലം വൈക്കം കരുണാകരൻ സ്മാരക കഥകളി വിദ്യാലയവുമായി ചേർന്ന് ‘ഉഗ്രം കരുണാകരം’ രണ്ടുദിവസത്തെ കഥകളി ഉത്സവം സംഘടിപ്പിച്ചു.
ആദ്യദിവസം കിരാതം, ദക്ഷയാഗം, സീതാ സ്വയംവരം, നരകാസുരവധം തുടങ്ങിയ കഥകളും രണ്ടാംദിവസം നളചരിതം രണ്ടാംദിവസം, ലവണാസുരവധം, സുഭദ്രാഹരണം, പ്രഹ്ലാദചരിതം എന്നീ കഥകളും അരങ്ങേറി.
40 കലാകാരന്മാർ വേദിയിൽ എത്തി. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ മുഖ്യാതിഥിയായി. കലാമണ്ഡലം ശ്രീകുമാർ, ഗോപീകൃഷ്ണൻ തമ്പുരാൻ എന്നിവരെ ആദരിച്ചു.











0 comments