നഷ്ടപരിഹാരം നൽകണം

കേരള സ്റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കൗൺസിൽ കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
പാചകവാതക ലോഡ് കുറഞ്ഞതിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ടാങ്ക് ലോറി തൊഴിലാളികൾക്കും ട്രക്ക് ഡ്രൈവർമാർക്കും മതിയായ നഷ്ടപരിഹാരം കൊടുക്കാൻ എണ്ണക്കമ്പനികൾ തയ്യാറാകണമെന്ന് കേരള സ്റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
ഇരുമ്പനത്ത് ചേർന്ന സംസ്ഥാന കൗൺസിൽ സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി.
ജനറൽ സെക്രട്ടറി ബി ഹരികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എം ഇബ്രാഹിംകുട്ടി, എസ് ബിജു, എ വി ബൈജു, ഷൈജു ജേക്കബ്, രവീന്ദ്രൻ ഫറോക്ക് എന്നിവർ സംസാരിച്ചു.











0 comments