ad
Deshabhimani

യുവാവിനെ തെരുവുനായ്ക്കൾ ആക്രമിച്ചു

തെരുവുനായ്ക്കൾ ആക്രമിച്ചു

പുല്ലൂറ്റ്‌ പ്രദേശത്ത്‌ അലഞ്ഞുതിരിയുന്ന തെരുവുനായ്‌ക്കൾ

വെബ് ഡെസ്ക്

Published on Aug 19, 2026, 12:50 AM | 1 min read

കൊടുങ്ങല്ലൂർ

പുല്ലൂറ്റിൽ യുവാവിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. ഓടുന്നതിനിടയിൽ നായ്ക്കളുടെ കടിയേറ്റ് വീണ് നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. സേലം ഡിവിഷനിലെ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പുല്ലൂറ്റ് പുതിയ പോസ്‌റ്റോഫീസിനു സമീപം അഭിജിത്തിനെ (30) യാണ് പത്തോളം നായ്ക്കൾ ആക്രമിച്ചത്. ചൊവ്വ രാവിലെ വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോഴാണ്‌ സംഭവം. അഭിജിത്തിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും നിരവധി പേർക്ക് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home