ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണം
അധ്യാപകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കൊല്ലം
വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അധ്യാപകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടറി എസ് സബിത ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ ആദർശ്കുമാർ അധ്യക്ഷനായി. അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റം ഉടൻ നടപ്പാക്കുക, ഹയർ സെക്കൻഡറി സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുക, വിഎച്ച്എസ്ഇ മേഖലയിലെ ഡിഡി, എഡി തസ്തികയിലേക്ക് നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദാക്കുക, അശാസ്ത്രീയമായി അനുവദിച്ച ഹയർ സെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കെ ഹരികുമാർ, ജില്ലാ സെക്രട്ടറി എസ് സന്തോഷ് കുമാർ, ട്രഷറര്‍ വി എസ് ബൈസൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ബി ശൈലേഷ് കുമാർ, എം എസ് ഷിബു, ജെ ശശികല എന്നിവർ സംസാരിച്ചു.










0 comments