ക്ഷീരവകുപ്പ് ഓഫീസിലേക്ക് കർഷകസംഘം മാർച്ച് ക്ഷീര കർഷകരുടെ പ്രതിഷേധം അലയടിച്ചു

കാസർകോട് മിൽമ ഭരണസമിതിയോടുള്ള യുഡിഎഫ് സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ ക്ഷീര കർഷകർ പ്രതിഷേധിച്ചു. ‘മിൽമ യൂണിയനും മിൽക്ക് ഫെഡറേഷനുകളും സംരക്ഷിക്കുക’ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ ക്ഷീരവികസന വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉദ്ഘാടനംചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു, സംസ്ഥാന കമ്മിറ്റി അംഗം കെ ആർ ജയാനന്ദ, മിൽമ മലബാർ മേഖല ഡയറക്ടർ കെ സുധാകരൻ എന്നിവർ സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനൻ സ്വാഗതംപറഞ്ഞു.









0 comments