ad
Deshabhimani

ഡോക്ടർ സംഘം ഇന്ന്‌ വീടുകളിലെത്തും കരുതലോടെ കനിവ്‌

കയ്യൂർ–ചീമേനി കനിവ്‌ പാലിയേറ്റീവ്‌ ഡോക്ടർ കിടപ്പ്‌ രോഗികൾക്കുള്ള 
പരിചരണം നടത്തുന്നു (ഫയൽചിത്രം)
വെബ് ഡെസ്ക്

Published on Aug 19, 2026, 03:00 AM | 1 min read

ചെറുവത്തൂർ കിടപ്പ്‌ രോഗികളെ കൈവിടാതെ നാലാം വർഷത്തിലേക്ക്‌ സാന്ത്വന സ്‌പർശവുമായി യാത്ര തുടരുകയാണ്‌ കയ്യൂർ ചീമേനി കനിവ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി. കൃഷ്‌ണപ്പിള്ള ദിനമായ 19ന്‌ ഇത്തവണയും എട്ട്‌ ഡോക്ടർമാരുടെ സേവനം വീടുകളിൽ ലഭ്യമാക്കും. കയ്യൂർ–ചീമേനി പഞ്ചായത്ത് സോണൽ കമ്മിറ്റി പ്രവർത്തനമാരംഭിച്ച് നാല്‌ വർഷമായി. പഞ്ചായത്ത് പരിധിയിലുള്ള കനിവിന്റെ സാന്ത്വന പരിചരണം ലഭിക്കാത്ത ഒരു കിടപ്പ് രോഗിയും ഇല്ല. പഞ്ചായത്തിനെ ഏഴ്‌ ലോക്കൽ ക്ലസ്റ്ററുകളാക്കി വിഭജിച്ച് യൂണിറ്റ് തല പ്രവർത്തനംവരെ സജ്ജമാക്കി കൃത്യമായ രോഗീ സർവേ, രോഗികളുടെ ആവശ്യഗതക്കനുസരിച്ച് പരിചരണം എന്നിവ നൽകി വരികയാണ്‌. പ്രതിമാസ ഹോംകെയർ പ്രവർത്തനം ലഭ്യമാക്കുന്നുണ്ട്‌. ഇതിനായി വാഹനം, നഴ്സ്, ഡ്രൈവർ ഇവർക്ക് പുറമെ അതത് ക്ലസ്റ്ററുകളിലെ വളന്റിയർമാരുടെ സഹായവും ലഭ്യമാക്കുകയാണ്‌. ഇതോടൊപ്പം രോഗികൾക്കാവശ്യമായ ഹോസ്‌പിറ്റൽ കോട്ട്, വീൽചെയർ, വാക്കർ, എയർ ബെഡ്ഡ്, വാട്ടർ ബഡ്ഡ് തുടങ്ങി പാലിയേറ്റീവ് ഉപകരണങ്ങൾ യഥാസമയം നൽകുന്നുണ്ട്‌. തിമിരി- കോട്ടുമൂല ടി കെ സി സ്‌മാരക മന്ദിരത്തിൽ ആധുനിക ഉപകരണങ്ങളോടെ രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരെ പ്രവർത്തിച്ചുവരുന്ന ഫിസിയോ തെറാപ്പി സെന്ററുണ്ട്‌. സ‍ൗജന്യമാണ്‌ ഇവിടെയുള്ള സേവനം. കനിവിന്റെ ആംബുലൻസ് സേവനവും ഏറെ പ്രയോജനകരമാണ്‌. മാതൃകാപരമായി കിടപ്പു രോഗികൾക്കും വീട്ടുകാർക്കും ആശ്വാസകരമായ രീതിയിൽ ഡോക്ടർമാരുടെ സേവനം കൂടി കനിവ് നൽകി വരികയാണ്‌. കഴിഞ്ഞ നാല്‌ വർഷമായി ആഗസ്ത് 19ന് രാവിലെ ഒൻപത്‌ മുതൽ വൈകിട്ടുവരെ പഞ്ചായത്തിലെ മുന്നൂറോളം കിടപ്പു രോഗികളെ പരിചരിക്കാനായി എട്ട്‌ ഡോക്ടർമാരുടെ സേവനമുണ്ട്‌. ഇത്തവണയും പതിവ്‌ തെറ്റിക്കില്ല. 19ന് രാവിലെ 9ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം ഫ്ളാഗ് ഓഫ്ചെയ്യും. ഡോക്ടർമാർക്കുള്ള ആദരവുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home