16 പേര്‍ക്ക് പരിക്ക്, 14പേര്‍ക്കെതിരെ കേസ് സിനിമാ തിയറ്ററിൽ സംഘട്ടനം

കാഞ്ഞങ്ങാട് സിനിമാ തിയറ്ററിലുണ്ടായ സംഘട്ടനത്തിൽ 16 പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ വിജിഎം ഗ്രീന്‍ തിയേറ്ററില്‍ കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു സംഭവം. സിനിമ കാണുന്നതിനിടെ ചിലര്‍ തുള്ളിച്ചാടുകയും ബഹളം വെക്കുകയുംചെയ്തു. ഇതിനെ മറ്റു ചിലര്‍ ചോദ്യംചെയ്തതോടെ സംഘർഷത്തിലേക്ക് കലാശിക്കുകയായിരുന്നു. തോയമ്മലിലെ ഇ വി ശ്രീരാഗ് (24), അരയി സ്വദേശികളായ സനൂജ് (25), നിഖില്‍ (25), സനല്‍ (25), അരയിയിലെ ഇ വി വിഷ്ണു (21), നിധീഷ് (20), അഭിനവ് (20), അര്‍ജുന്‍ (20), അഭിനവ് (21), ശരത് (21), മിഥുന്‍ (21), നിധിന്‍ (22), ശിവപ്രസാദ് (22), ആകാശ് (20), പ്രതുല്‍ (20), വൈഷ്ണവ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ 14 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. തോയമ്മലിലെ ഇ വി ശ്രീരാഗിന്റെ പരാതിയില്‍ ജിഷ്ണു, നിധീഷ്, പ്രതുല്‍, അര്‍ജുന്‍, വൈഷ്ണവ്, ശരത്, ശിവപ്രസാദ്, അഭിനവ്, ആകാശ്, മനു എന്നിവര്‍ക്കെതിരെയും അരയിയിലെ ഇ വി ജിഷ്ണുവിന്റെ പരാതിയില്‍ നിഖില്‍, സനല്‍ തുടങ്ങിയവർക്കെതിരെയുമാണ് കേസ്. മുന്പ് ആലാമിപ്പള്ളിയില്‍ ഉത്സവക്കാഴ്ച സമയത്തുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായാണ് തിയേറ്ററില്‍ പ്രശ്നമുണ്ടായത്. തിയേറ്ററിലെ വാഷ് ബേസ് തകര്‍ക്കുകയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ഭീഷണിപ്പെടുത്തുകയുംചെയ്തതായി പരാതിയുണ്ട്.









0 comments