ക്ഷേമപെൻഷൻ 5000 രൂപയാക്കണം

കാഞ്ഞങ്ങാട്- ക്ഷേമപെൻഷൻ 5000 രൂപയാക്കണമെന്ന് സീനിയർ സിറ്റിസൻ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിർത്തലാക്കിയ റെയിൽവേ യാത്രാ സൗജന്യം പുനസ്ഥാപിക്കുക, കെഎസ്ആർടിസി ബസിൽ മുതിർന്ന പൗരന്മാർക്ക് യാത്രാ സൗജന്യം അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. പി പുരുഷോത്തമൻ നഗറിൽ (കാഞ്ഞങ്ങാട് ടൗൺഹാൾ) സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. കെ വി കുഞ്ഞിരാമൻ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് പി നാരായണൻ അധ്യക്ഷനായി. സെക്രട്ടറി എൻ കുഞ്ഞികൃഷ്ണൻ റിപ്പോർട്ടും ട്രഷറർ കെ ബാലകൃഷ്ണൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സി വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ജയരാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ സരള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൂത്തുർ കണ്ണൻ, വി ടി കാർത്യായനി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ രാജ്മോഹൻ സ്വാഗതവും കൺവീനർ പി കെ പ്രകാശൻ നന്ദിയുംപറഞ്ഞു. ഭാരവാഹികൾ: മടത്തിനാട്ട് രാജൻ (പ്രസിഡന്റ്), ടി ജി ഗംഗാധരൻ, പി ബാലകൃഷ്ണൻ, ഒ ജാനകി (വൈസ് പ്രസിഡന്റുമാർ), എൻ കുഞ്ഞികൃഷ്ണൻ (സെക്രട്ടറി), പി കെ പ്രകാശൻ, ചാപ്പയിൽ ബാലകൃഷ്ണൻ, വി രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), കെ ബാലകൃഷൻ (ട്രഷറർ).









0 comments