ad
Deshabhimani

മലരിക്കലിൽ ഇനി ത്രീഡി കാഴ്‌ച

malarikkal toorisam

മലരിക്കലിലെ ആമ്പൽ വസന്തം ആസ്വദിക്കുന്നവർ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 19, 2026, 03:50 AM | 1 min read

കോട്ടയം മീനച്ചിലാർ –- മീനന്തറയാർ –- കൊടൂരാർ പുനസംയോജന പദ്ധതിയുടെ ഭാഗമായി 2018-ൽ ആരംഭിച്ച മലരിക്കൽ ടൂറിസം കേന്ദ്രത്തിൽ പുതിയ വിആർ ആൻഡ്‌ ത്രീഡി എക്‌സ്‌പീരിയൻസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നു. ലോകത്തിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വെർച്വലായി യാത്ര ചെയ്യാം. വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സമുദ്രത്തിനടിയിലെ അത്ഭുതലോകം, ബഹിരാകാശം തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ വിആർ ഹെഡ്സെറ്റിലൂടെ നേരിട്ട് അനുഭവിക്കാൻ കഴിയും. ഇതിന്റെ ഉദ്‌ഘാടനം വ്യാഴം രാവിലെ എട്ടിന്‌ നടക്കും. ​ത്രീഡി മൂവി തിയേറ്ററും ഗാലറിയും ​കേന്ദ്രത്തിലെ മറ്റൊരു ആകർഷണമാണ് ത്രീഡി മൂവി തിയേറ്റർ. വിനോദപ്രദവും വിജ്ഞാനപ്രദവുമായ ഉള്ളടക്കങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ത്രീഡി ഗാലറിയിൽ കോട്ടയത്തെ ചെറിയപള്ളി, വലിയപള്ളി, കുരിശുപള്ളി, ജുമാ മസ്ജിദ്, സിഎംഎസ്‌ ഹൈസ്കൂൾ തുടങ്ങി പ്രധാന ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും കേരളത്തിലെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കും. മലരിക്കലിന്റെയും പരിസര പ്രദേശങ്ങളുടെയും നാട്ടുവിശേഷങ്ങളും ചരിത്രപരമായ പ്രത്യേകതകളും കഥപറച്ചിലിന്റെ രൂപത്തിൽ അവതരിപ്പിക്കുന്ന ഓറൽ തിയേറ്റർ ഉടൻ ആരംഭിക്കും. ആമ്പൽപാടത്തിന്റെ മുഴുവൻ സൗന്ദര്യവും ഒറ്റ ഫ്രെയിമിലാക്കി അവതരിപ്പിക്കുന്ന, ഏകദേശം 10 കിലോമീറ്റർ ദൂരെയുള്ള മാർത്താണ്ഡം വരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയുന്ന ബൈനോക്കുലർ വാച്ച് സൗകര്യവും കേന്ദ്രത്തിലുണ്ട്. സന്ദർശകർക്ക് ത്രീഡി ഫോട്ടോ ബൂത്തിൽ സ്വന്തം ത്രീഡി ഫോട്ടോകളെടുക്കാം. കൂടാതെ, സന്ദർശകർ കൊണ്ടുവരുന്ന സാധാരണ ഫോട്ടോകൾ ത്രീഡി ചിത്രങ്ങളാക്കി മാറ്റാനും സ‍ൗകര്യമുണ്ട്‌. മലരിക്കൽ ഇനി പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങൾ അനുഭവിച്ചറിയാൻ കഴിയുന്ന ഇടംകൂടിയായി മാറുകയാണെന്ന്‌ നദിപുനസംയോജന പദ്ധതി കോ- ഓർഡിനേറ്റർ കെ അനിൽകുമാർ, മലരിക്കൽ ടൂറിസം സൊസൈറ്റി പ്രസിഡന്റ്‌ വി കെ ഷാജിമോൻ എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home