ad
Deshabhimani

ഓണം തിത്തിത്താരാ 
തിത്തിത്തെയ്

vallamkali

നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി ഇമ്മാനുവേൽ ബോട്ട് ക്ലബ്‌ നടുവിലേപ്പറമ്പൻ ചുണ്ടനിൽ 
മുത്തേരിമടയിൽ പരിശീലനത്തുഴച്ചിൽ നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 19, 2026, 03:54 AM | 1 min read

കോട്ടയം ഓണക്കാലമെന്നാൽ ജില്ലയുടെ പടിഞ്ഞാറൻമേഖലയ്‌ക്ക്‌ വള്ളംകളിയുടെ കാലംകൂടിയാണ്‌. ഓളപ്പരപ്പിൽ തുഴകൾ ആഞ്ഞുപതിക്കുമ്പോൾ കരയിൽ ആവേശത്തിന്റെ തിരമാലയടിക്കും. മത്സരാവേശവും ആഘോഷവും സമാസമം ചേരുന്ന ജലമേളകളിലേക്ക്‌ ഉ‍ൗളിയിടുകയാണ്‌ കുമരകം. കുട്ടനാടൻ മേഖലയിലും ജില്ലയുടെ ഭാഗമായ അപ്പർ കുട്ടനാട്ടിലും ഇനി ജലോത്സവത്തിന്റെ വൈബ്‌ നിറയും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി ഇ‍ൗ വർഷത്തെ വള്ളംകളി കലണ്ടർ പ്രകാരം ഇനി നടക്കാനുള്ളത്‌ 20 ജലമേളകളാണ്‌. കോട്ടയം ജില്ലയിൽനിന്നുള്ള വള്ളങ്ങൾ മറ്റുജില്ലകളിലെ മേളകളിലും നിറസാന്നിധ്യമാണ്‌. ചുണ്ടന്മാർ നെഹ്രുട്രോഫി കിരീടം തേടി പുന്നമടയിലിറങ്ങാൻ ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home