ad
Deshabhimani

ദുരിതബാധിതർ കഷ്ടപ്പാടിൽ; എംഎൽഎ അമേരിക്കയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2026, 03:52 AM | 1 min read

കോട്ടയം വെള്ളപ്പൊക്കത്തിന്റെ കെടുതിയിൽനിന്ന്‌ കരകയറാൻ പൂഞ്ഞാറിലെ ജനങ്ങൾ പാടുപെടുmalarikkal toorisamന്ന സമയത്തും എംഎൽഎ വിദേശസഞ്ചാരത്തിൽ. ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ച സംഭവമുണ്ടായതിന്റെ തൊട്ടുപിറകെ അമേരിക്കയ്‌ക്ക്‌ പോയതാണ്‌ എം ജെ സെബാസ്‌റ്റ്യൻ എംഎൽഎ. ബിസിനസിന്റെ തിരക്കിലായ അദ്ദേഹം ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഉരുൾപൊട്ടൽ സൃഷ്ടിച്ച ആഘാതം വിട്ടൊഴിയാത്ത ജനങ്ങൾക്ക്‌ ഒന്നേ ചോദിക്കാനുള്ളൂ – ""ഞങ്ങളുടെയൊപ്പം നിൽക്കേണ്ട എംഎൽഎ എവിടെ?'' ഉരുൾപാട്ടലിൽ വീട്‌ ഒലിച്ചുപോകുകയും രണ്ടുപേർ മരിക്കുകയും ചെയ്‌ത പൂഞ്ഞാർ തെക്കേക്കരയിലേക്ക്‌ മുഖ്യമന്ത്രിയോ മന്ത്രിമാരോ തിരിഞ്ഞുനോക്കിയിട്ടില്ല. നാടിന്റെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ട എംഎൽഎയാകട്ടെ, സ്വന്തം കാര്യം നോക്കി വിദേശത്തു പോയി. ഇ‍ൗരാറ്റുപേട്ടയിലും പരിസരത്തുമായി 320 കടകൾക്ക്‌ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായിരുന്നു. 750ഓളം വീടുകളിൽ വെള്ളം കയറി. നൂറുകണക്കിന്‌ ഏക്കർ കൃഷി നശിച്ചു. സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിൽ ചില്ലിക്കാശ്‌ പോലും ലഭിച്ചിട്ടില്ല. എന്നിട്ടും ഇതുവരെ എംഎൽഎ വിഷയത്തിൽ ഇടപെട്ടിട്ടില്ല. മന്ത്രി പി കെ ബഷീർ ഇ‍ൗരാറ്റുപേട്ടയിലെത്തിയെങ്കിലും, മുസ്ലിംലീഗിന്റെ ഓഫീസ്‌ സന്ദർശിച്ചിട്ട്‌ മടങ്ങി. ഉരുൾപൊട്ടലുണ്ടായ പൂഞ്ഞാർ തെക്കേക്കരയിലേക്ക്‌ വന്നില്ല. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി ബിന്ദു കൃഷ്‌ണയും സമീപ മണ്ഡലത്തിലും പഞ്ചായത്തിലുമായി വന്നെങ്കിലും പൂഞ്ഞാറിനെ അവഗണിച്ചു. പാലായിലെയും ഇ‍ൗരാറ്റുപേട്ടയിലെയും വ്യാപാരികൾക്ക്‌ കോടികളുടെ നഷ്ടമുണ്ടായി. സഹായമായി സർക്കാർ തരാമെന്നു പറഞ്ഞത്‌ വെറും 10,000 രൂപ. അത്‌ ഇതുവരെ കിട്ടിയിട്ടുമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home