ad
Deshabhimani

എസ്എഫ്ഐ അനിശ്ചിതകാല സമരം തുടരുന്നു

SFI continues its indefinite strike

സർവകലാശാലാ അങ്കണത്തിൽ പ്രതിഷേധസൂചകമായി ക്രിക്കറ്റ് കളിക്കുന്ന വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Aug 19, 2026, 01:48 AM | 1 min read

തിരുവനന്തപുരം

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജുകളിലെ എൽഎൽബി വിദ്യാർഥികളുടെ പരീക്ഷാ മൂല്യനിർണയത്തിലെ അപാകങ്ങൾ പരിഹരിക്കണമെന്നും റീവാല്യുവേഷൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള എസ്എഫ്ഐയുടെ അനിശ്ചിതകാല സമരം സർവകലാശാലാ ആസ്ഥാനത്ത് രണ്ടാംദിവസവും തുടരുന്നു. വിദ്യാർഥിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന സർവകലാശാലാ അധികാരികളുടെ കണ്ണ് തുറക്കുംവരെ സമരം തുടരും. സമരത്തിന്റെ ഭാഗമായി സർവകലാശാലാ അങ്കണത്തിൽ പ്രതിഷേധ സൂചകമായി ക്രിക്കറ്റ് കളിച്ച വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചത്‌ ക്യാമ്പസിൽ നേരിയ സംഘർഷമുണ്ടാക്കി. പൊലീസ്‌ അടിച്ചമർത്തൽ തന്ത്രങ്ങളെ വിദ്യാർഥികൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ചു. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുംവരെ സർഗാത്മകവും ശക്തവുമായ സമരം തുടരുമെന്ന്‌ എസ്എഫ്ഐ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home