ad
Deshabhimani

രാസമാലിന്യം അടിയന്തരമായി നീക്കണം

എംഎൽഎ മുഖ്യമന്ത്രിക്ക് 
നിവേദനം നൽകി

രാസമാലിന്യം തള്ളിയ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 
കെ കെ വത്സരാജ് എംഎൽഎ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകുന്നു

രാസമാലിന്യം തള്ളിയ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 
കെ കെ വത്സരാജ് എംഎൽഎ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:36 AM | 1 min read

കൊടുങ്ങല്ലൂർ

എറിയാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധ സ്ഥലങ്ങൾ രാസമാലിന്യം ഉപയോഗിച്ച് നികത്തിയ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ കെ വത്സരാജ് എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. രാസമാലിന്യം ഉപയോഗിച്ച് ഭൂമി നികത്തിയതുമായി ബന്ധപ്പെട്ട് അധികൃതർ സ്ഥലങ്ങളിൽ പരിശോധന നടത്തി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് എംഎൽഎ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകിയത്‌. ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും രാസമാലിന്യം ഉപയോഗിച്ച് നികത്തിയ സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രശ്നത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കെ കെ വത്സരാജ് എംഎൽഎ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home