കൊടിമര ജാഥയ്ക്ക് സ്വാഗത സംഘമായി

...
ചേലക്കര
കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര ജാഥ സ്വാഗതസംഘം രൂപീകരിച്ചു. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് പി എ ബാബു ഉദ്ഘാടനം ചെയ്തു. കെ സി ജോര്‍ജ് അധ്യക്ഷനായി. എന്‍ അരവിന്ദാക്ഷന്‍ സംസാരിച്ചു. 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. വെള്ളിയാഴ്ച പകല്‍ മൂന്നിന് എളനാട് സി വി ദാമോദരന്‍ രക്തസാക്ഷി കുടീരത്തില്‍നിന്ന് കൊടിമര ജാഥയും ചൂണ്ടലില്‍ കെ പി അരവിന്ദാക്ഷന്‍ സ്മൃതിയില്‍നിന്ന് പതാക ജാഥയും ആരംഭിക്കും. ചൂണ്ടലില്‍ എ സി മൊയ്തീന്‍ എംഎല്‍എയും എളനാട്ടില്‍ ജില്ലാ സെക്രട്ടറി എ എസ് കുട്ടിയും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം സംഘടിപ്പിക്കും. വൈകീട്ട് ആറിന് സ്വാഗതസംഘം ചെയര്‍മാന്‍ യു ആര്‍ പ്രദീപ് എംഎല്‍എ പൊതുസമ്മേളനവേദിയായ (ചേലക്കര ബസ് സ്റ്റാന്‍ഡ്) കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പതാക ഉയര്‍ത്തും. ചേലക്കരയില്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ സമ്മേളനം. പ്രതിനിധി സമ്മേളനം ശനിയാഴ്ച എംഎസ്എന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഞായറാഴ്ച വൈകിട്ട് പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ കെ എന്‍ ബാലഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ഭാരവാഹികള്‍: കെ സി ജോര്‍ജ് (ചെയര്‍മാന്‍), എന്‍ അരവിന്ദാക്ഷന്‍ (കണ്‍വീനര്‍).










0 comments