വിഷരഹിത പച്ചക്കറി വിളവെടുപ്പിന് തുടക്കം

സംയോജിത കൃഷിയുടെ വിളവെടുപ്പ് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
മാള
ഓണത്തോടനുബന്ധിച്ച് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരള കർഷക സംഘം മാള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഷ്ടമിച്ചിറ മാരേക്കാട് നടപ്പാക്കിയ സംയോജിത കൃഷിയുടെ വിളവെടുപ്പ് നടന്നു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി കെ ഡേവിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി കെ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. പയർ, വെണ്ട എന്നിവയാണ് ആദ്യഘട്ടത്തിൽ വിളവെടുത്തത്. ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, കെ വി ഡേവിസ്, ജയ ബിജു, സിജി ദേവദാസ്, പി എസ് സുരേന്ദ്രൻ, ജിജു മാടപ്പിള്ളി, പി എസ് ശ്രീജിത്ത്, ലിൻസി ജിജു, കെ അരവിന്ദൻ, ബഷീർ തെക്കത്ത് എന്നിവർ സംസാരിച്ചു. മാള പഞ്ചായത്തിന്റെ ഈ വർഷത്തെ മികച്ച കർഷകനുള്ള പുരസ്കാരം നേടിയ പി എസ് ശ്രീജിത്തിനെ ആദരിച്ചു.










0 comments