സംയോജിത പച്ചക്കറിക്കൃഷിക്ക് തുടക്കം

കേരള കർഷക സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള സംയോജിത പച്ചക്കറിക്കൃഷി കേരള കർഷകസംഘം സംസ്ഥാന ജോ: സെക്രട്ടറി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു
പാലിയേക്കര
സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷിയുടെ നടീൽ ഉത്സവം ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകരയിൽ നടന്ന പരിപാടിയില്‍ ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി കെ പി പോൾ അധ്യക്ഷനായി. സിപിഐ എം ഒല്ലൂർ ഏരിയ സെക്രട്ടറി എൻ എൻ ദിവാകരൻ, കെ എം വാസുദേവൻ, കെ എ അനിൽകുമാർ, ഷീല മനോഹരൻ, കെ എം ബാബു, ടി എസ് ബൈജു, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് വി ടി വിജയലക്ഷ്മി, തലോർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ ജി ഷൈജു, കുടുംബശ്രീ ചെയർപേഴ്സൺ പത്മജാദേവി, സിന്ധു സുബ്രഹ്മണ്യൻ, എം എ ശ്രീനാഥ് എന്നിവർ സംസാരിച്ചു. അരിമ്പൂർ കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിമ്പൂരിൽ സംയോജിത പച്ചക്കറി കൃഷി തുടങ്ങി. കൈപ്പിള്ളി കളരി ക്ഷേത്ര പരിസരത്തെ കൊല്ലാടി ബാലചന്ദ്രന്റെ 50 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. മത്തൻ, കുമ്പളം, മുളക്, വഴുതന, തക്കാളി, വെണ്ട, പയറ് എന്നീ തൈകളാണ് നട്ടത്. മൂന്ന് മാസത്തിനുശേഷം വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ കേരള കർഷക സംഘത്തിന്റെ പഞ്ചായത്ത്തല കേന്ദ്രത്തിൽ വിറ്റഴിക്കും.വ്യാഴാഴ്ച കൈപ്പിള്ളിയിൽ സംഘടിപ്പിച്ച കൃഷിയിറക്ക് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവംഗം മുരളി പെരുനെല്ലി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ എസ് കുട്ടി, ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ്, ജില്ലാ എക്സിക്യുട്ടീവംഗം ടി വി ഹരിദാസൻ, ഏരിയ സെക്രട്ടറി വി എൻ സുർജിത്ത്, പ്രസിഡന്റ് എ കെ ഹുസൈൻ, ട്രഷറർ കെ രാഗേഷ്, ലതി വേണുഗോപാൽ, കെ കെ ശശിധരൻ, ഓമന അശോകൻ, നീതു ഷിജു, ഇ കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു.











0 comments