ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
ഇരിങ്ങാലക്കുടയിൽ സംഘാടക സമിതിയായി

ഇരിങ്ങാലക്കുട ഉപജില്ല അക്ഷരമുറ്റം സംഘാടക സമിതി രൂപീകരണയോഗം വി എ മനോജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2026ന് ഇരിങ്ങാലക്കുട ഉപജില്ലയിൽ സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം ദീപ ആന്റണി, ക്രൈസ്റ്റ് കോളേജ് റിട്ട. പ്രിൻസിപ്പൽ മാത്യു പോൾ ഊക്കൻ, ഖാദർ പട്ടേപ്പാടം, കെ സി പ്രേമരാജൻ, എ ജി സന്തോഷ്, കെ പി ഹരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ജി ശങ്കരനാരായണൻ (ചെയർമാൻ), കെ സി പ്രേമരാജൻ (കൺവീനർ), എം എസ് സുദീപ് ( അക്കാദമി കോ–ഓർഡിനേറ്റർ), കെ പി ഹരി (കോ–ഓർഡിനേറ്റർ).










0 comments