ചെറുകാട് സ്മാരക റഫറൻസ് ഗ്രന്ഥാലയം സമർപ്പിച്ചു

മലപ്പുറം
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തിൽ ഒരുക്കിയ ചെറുകാട് സ്മാരക റഫറൻസ് ഗ്രന്ഥാലയം നാടിന് സമർപ്പിച്ചു. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി വി പി അനിൽ അധ്യക്ഷനായി. കെ ഇ എൻ, ദേശാഭിമാനി വാരിക പത്രാധിപർ കെ പി മോഹനൻ, പ്രൊഫ. എം എം നാരായണൻ എന്നിവർ പ്രഭാഷണം നടത്തി.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ സൈനബ, വി പി സാനു, സിപിഐ എം നേതാക്കളായ ടി കെ ഹംസ, പി പി വാസുദേവൻ, പി നന്ദകുമാർ, പി ശ്രീരാമകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പി അനിൽ സ്വാഗതവും പി കെ ഖലിമുദ്ദീൻ നന്ദിയും പറഞ്ഞു.
പൊതുജനങ്ങൾക്കും ഗവേഷകർക്കും ഉപയോഗിക്കാവുന്ന ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കാഴ്ചപരിമിതർക്ക് ഉപയോഗിക്കാവുന്ന പുസ്തകങ്ങളും ലഭ്യമാണ്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധിയാളുകളും പുസ്തകങ്ങൾ സംഭാവനചെയ്തിട്ടുണ്ട്. അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളും പുസ്തകശേഖരം കൈമാറി.










0 comments