തിളങ്ങാം ട്രെൻഡിൽ

കോട്ടയം ചന്തക്കവലയിലെ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ മൽചന്തേരി സാരി കാണിച്ചുകൊടുക്കുന്ന ജീവനക്കാരൻ
കോട്ടയം ഓണമായാൽ ഓണക്കോടി വേണം; അതും പുത്തൻ ട്രെൻഡിൽ വേണം. തിളങ്ങുന്ന മൽചന്തേരിയും മൽകോട്ടണുമാണ് ഇൗവർഷത്തെ ഓണം സ്‌പെഷ്യൽ വസ്‌ത്രങ്ങൾ. പോരാത്തതിന് മദ്രാസ് ചെക്ക് വസ്‌ത്രങ്ങളുമുണ്ട്. എന്തായാലും വസ്‌ത്രവ്യാപാര ശാലകൾക്ക് തിരക്കൊഴിഞ്ഞ സമയമില്ല. സൂറത്തിൽനിന്നുള്ളതാണ് മൽകോട്ടൺ വസ്‌ത്രങ്ങൾ. ടോപ്പും പാന്റുമെല്ലാമുണ്ടെങ്കിലും സാരിയാണ് പ്രധാനം. നല്ല മൃദുവും ഭാരംകുറഞ്ഞതുമാണ് മൽകോട്ടൺ സാരികൾ. സാധാരണ സാരിയുടെ വില മാത്രമായതിനാൽ വസ്‌ത്രവിപണിയിൽ മൽകോട്ടൺ താരംതന്നെ. മൽചന്തേരി വസ്‌ത്രങ്ങളാണ് മറ്റൊന്ന്. അഹമ്മദാബാദിൽനിന്നുള്ള പ്രത്യേക തുണിത്തരമായ മൽചന്തേരിയിൽ സാരിയും ചുരിദാറും ടോപ്പുമുണ്ട്. സാരിക്ക് 1,200 മുതലാണ് വില. ഓണത്തിന് മുണ്ട്, സെറ്റ് സാരി, ദാവണി തുടങ്ങിയ നാടൻ വസ്‌ത്രങ്ങളാണ് ഏറ്റവുമധികം ആൾക്കാർ വാങ്ങുന്നത്. ഹാ-ഫ് സാരിയുടെ ദാവണി സെറ്റ് ടീനേജ് പെൺകുട്ടികൾക്ക് പ്രിയമാണ്. സ്‌ത്രീകൾക്കായി ഇത്തവണ മദ്രാസ് ചെക്ക് വസ്‌ത്രങ്ങൾ എത്തിയിട്ടുണ്ട്. കുട്ടികൾക്കും വിവിധ നിറങ്ങളിലുള്ള മദ്രാസ്‌ചെക്ക് വസ്‌ത്രങ്ങളുണ്ട്. നാടൻ ചിത്രങ്ങളുമായി മുണ്ടും ഷർട്ടും ഓണച്ചിത്രങ്ങളുള്ള വസ്‌ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഷർട്ടിലും ടീഷർട്ടിലും മുണ്ടിലുമെല്ലാം ഓണം മൂഡ് ഉണർത്തുന്ന ചിത്രങ്ങൾ പ്രത്യേകമായി പ്രിന്റ് ചെയ്‌ത് തരും. അതുകൊണ്ട് ഇപ്പോൾ ന്യൂജെൻ പിള്ളേരുടെ വസ്‌ത്രങ്ങളിൽപോലും മാവേലിയും കഥകളി രൂപങ്ങളും വള്ളംകളിയുമെല്ലാം കാണാം.










0 comments