സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറി
താക്കീതായി നാടിന്റെ പ്രതിഷേധം

സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു തിരൂർ വില്ലേജ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി ഇ ജയൻ ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) നേതൃത്വത്തിൽ പെൻഷൻ ഗുണഭോക്താക്കൾ പഞ്ചായത്ത്, വില്ലേജ് കേന്ദ്രങ്ങളിൽ കൂട്ടായ്‌മ സംഘടിപ്പിച്ചു.
കോഡൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്തു. തിരൂരിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ഇ ജയനും അങ്ങാടിപ്പുറത്ത് പ്രസിഡന്റ് എം പി അലവിയും മേൽമുറി ആലത്തൂർപടിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയും ഉദ്ഘാടനംചെയ്തു.










0 comments