ആര്‍ആര്‍ടി സംഘത്തിന് നേരെ കാട്ടാന ആക്രമണം

ആര്‍ആര്‍ടി സംഘത്തിന്റെ വാഹനത്തിന് നേരെ ഓടിയടുക്കുന്ന കാട്ടാന
ചാലക്കുടി
ആര്‍ആര്‍ടി സംഘത്തിനുനേരെ കാട്ടാന ആക്രമണം. ഏഴാറ്റുമുഖം പറയന്‍പാറ എലിച്ചാണി ഭാഗത്ത് രാവിലെ ഏഴോടെയാണ് സംഭവം. പതിവ് പെട്രോളിങ് നടത്തുന്നതിനിടെ അതിരപ്പിള്ളി ആര്‍ആര്‍ടി സംഘം സഞ്ചരിച്ച വാഹനത്തിനുനേരെയാണ് കാട്ടാന ഓടിയടുത്തത്. ഇതുവഴി പോയ ടൂറിസ്റ്റുകള്‍ ആനയുടെ ചിത്രമെടുക്കുന്നതിനിടെ ഇവരുടെ വാഹനത്തിന് മുന്നിലേക്ക് ആന ഓടിയടുത്തു. ടൂറിസ്റ്റുകളെ രക്ഷിക്കാനുള്ള ആര്‍ആര്‍ടി സംഘത്തിന്റെ ശ്രമത്തിനിടെ ആന ഇവരുടെ ജീപ്പിന് നേരെ തിരിഞ്ഞു. 200 മീറ്ററോളം പിന്നോട്ടെടുത്ത വാഹനം റോഡരികിലെ കലുങ്കില്‍ ഇടിച്ച് നിന്നു. ഇതിനിടെ ആന കാട്ടിലേക്ക് കയറി പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.










0 comments