ad
Deshabhimani

കൊരട്ടി ഗാന്ധിഗ്രാം ആശുപത്രിക്ക്‌ ഹരിതകേരളം മിഷൻ പുരസ്കാരം

കൊരട്ടി പഞ്ചായത്തിലെ ഗാന്ധിഗ്രാം ആശുപത്രിയിലെ പച്ചത്തുരുത്ത്

കൊരട്ടി പഞ്ചായത്തിലെ ഗാന്ധിഗ്രാം ആശുപത്രിയിലെ പച്ചത്തുരുത്ത്

വെബ് ഡെസ്ക്

Published on Sep 13, 2025, 12:58 AM | 1 min read


ചാലക്കുടി

കൊരട്ടി ഗാന്ധിഗ്രാം ആശുപത്രിക്ക്‌ ഹരിതകേരളം മിഷൻ പുരസ്കാരം. പച്ചതുരുത്ത് പദ്ധതിയുടെ സംസ്ഥാനതല അംഗീകാരമാണ് കൊരട്ടിയെ തേടിയെത്തിയത്. പച്ചതുരുത്തുകളുടെ സംരക്ഷണവും പരിപാലനവുമായി വ്യത്യസ്ത മേഖലകളിൽ സ്വയംഭരണ സ്ഥാപനങ്ങൾ, കലാലയങ്ങൾ, സ്കൂളുകൾ, കാവുകൾ, മറ്റ് സ്ഥാപനങ്ങൾ മുതലായവ പ്രവർത്തിക്കുന്നവയിൽ മികച്ചവയെ തെരഞ്ഞെടുക്കുന്നതിനായി ഹരിതകേരളം മിഷൻ ഈ വർഷം പ്രത്യേക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. മറ്റ് സ്ഥാപനങ്ങൾ വിഭാഗത്തിലാണ് ജില്ലാതലത്തിൽ കൊരട്ടി പഞ്ചായത്തിലെ ഗാന്ധിഗ്രാം ആശുപത്രി കോമ്പൗണ്ടിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കിയ പച്ചതുരുത്ത് ഒന്നാം സ്ഥാനം നേടിയത്. സ്വന്തമായി വൃക്ഷത്തൈ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ചെടുത്ത തൈകളാണ് നട്ടു പിടിപ്പിച്ചത്. ഇവിടെ 23 തൈ ഇനങ്ങളിലായി 270 വൃക്ഷത്തൈകൾ സംരക്ഷിതമാക്കപ്പെട്ടിട്ടുണ്ട്. പുരസ്കാര വിതരണം 16ന് തിരുവനന്തപുരം ടാഗോർ സ്റ്റേഡിയത്തിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home